Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്കറിയാം; ഭീകരതയ്‌ക്കെതിരെ യുഎൻ ക്രിയാത്മക നടപടി എടുക്കണം: പാക്കിസ്ഥാനോടൊപ്പം ചൈനയോടും മോദിയുടെ സൂപ്പർസ്‌പൈയ്ക്ക് പറയാനുള്ളത്..

അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്കറിയാം;  ഭീകരതയ്‌ക്കെതിരെ യുഎൻ ക്രിയാത്മക നടപടി എടുക്കണം: പാക്കിസ്ഥാനോടൊപ്പം ചൈനയോടും മോദിയുടെ സൂപ്പർസ്‌പൈയ്ക്ക് പറയാനുള്ളത്..

ന്യൂഡൽഹി: തീവ്രവാദത്തെ എങ്ങനെ മെരുക്കണമെന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ്. പറയുന്നതിൽ അപ്പുറം പ്രവർത്തിയിലാണ് വിശ്വാസം. ഇറാഖിലെ ഐസിസ് ഭീകരരുടെ ഭീഷണിയിൽ നിന്ന് മലയാളി നേഴ്‌സുമാരെ രക്ഷിച്ച് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ ചരടുവലിച്ചവരിൽ ഒന്നാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സുരക്ഷാ ഉപദേഷ്ടാവ് അയൽക്കാരായ ചൈനയേയും പാക്കിസ്ഥാനേയും ചിലത് ഓർമിപ്പിക്കുകയാണ്.

അതിനൊപ്പം ഐക്യ രാഷ്ട്ര സഭയ്ക്കുമുണ്ട് വിമർശനം. ഭീകരതയ്ക്ക് എതിരായ യുഎന്നിന്റെ പ്രവർത്തനം പ്രവർത്തിയിലില്ല. വാക്കുകളിൽ മാത്രമൊതുങ്ങുന്നു. വർത്തമാനകാല സാഹചര്യത്തിൽ ആഗോള വെല്ലുവിളിയെ സമർത്ഥമായി പ്രതിരോധിക്കാനുള്ള ക്രിയാത്മക ഇടപെൽ ഉണ്ടാകണമെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ആവശ്യം. കോൺഫറൻസുകൾ നടത്തി സമയം കളയുന്നതിൽ കാര്യമില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട യുഎൻ തീരുമാനമൊന്നും നടപ്പായിട്ടില്ല. ഇതിനായി പ്രത്യേക കൺവെൻഷനും ഇതുവരെ യാഥാർത്ഥ്യമായില്ലെന്ന് ഡോവൽ വിമർശിക്കുന്നു.

ഇത്തരം കൺവെൻഷിനലൂടെ ഭീകരതയെക്ക് എതിരെ രാജ്യങ്ങളുടെ ക്രിയാത്മക ഇടപെലുകൾക്ക് ആഗോള കൺവെൻഷൻ ആവശ്യമാണ്. നാടുകടത്തിൽ നിയമങ്ങളുണ്ട്. ആഗോള ഭീകരതയെ നേരിടാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഭീകരരെ ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ കൈമാറണം. അതിലൂടെ മാത്രമേ ഈ നിയമം അർത്ഥവത്താകൂ. യു.എൻ ഭീകരവിരുദ്ധ കൺവെൻഷന് ഈ ഇടപെടലുകൾക്ക് ഗുണകരമാകുമെന്നും ഡോവൽ വിശദീകിരിക്കുന്നു.

മ്യൂണിക് സുരക്ഷാ കോൺഫറൻസിനെ അഭിസംബോധന ചെയ്താണ് ഇന്ത്യൻ നിലപാടുകൾ ഡോവൽ വിശദീകരിക്കുന്നത്. ഭീകരരെ നിർവ്വചിക്കാൻ ആർക്കും അവകാശമില്ല. സ്വാതന്ത്ര്യ സമര സേനാനികളെ ഭീകരരെന്ന് വിളിക്കരുതെന്നാണ് പാക് നിലപാട്. ഇതെങ്ങനെ അംഗീകരിക്കുമെന്നും ചോദിക്കുന്നു. വേൾഡ് ട്രെഡ് സെന്റർ ആക്രമണത്തിന് ശേഷം ഭീകരതയ്ക്ക് എതിരെ മുന്നേറ്റങ്ങൾക്ക് ശ്രമം നടന്നു. എന്നാൽ അതൊന്നും ഫലവത്തായില്ലെന്നാണ് ഡോവലിന്റെ വിലയിരുത്തൽ.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് കനത്ത വെല്ലുവിൡാകുന്നത് പാക്കിസ്ഥാൻ കേന്ദ്രീകൃത തീവ്രവാദമാണ്. അതിനൊപ്പം ചൈനയേയും കരുതലോടെയാണ് ഇന്ത്യ കാണുന്നതെന്ന് ഡോവൽ വ്യക്തമാക്കുന്നു. ചൈനയുമായി പരമാവധി സഹകരണമാണ് ലക്ഷ്യമിടുന്നതെങ്കിലും അതിർത്തിയിലെ സംഘർഷത്തിന് കർശനമായ നിലപാടുകൾ ഇന്ത്യയെടുക്കുമെന്നും ഡോവൽ പറയുന്നു. ഭീകരവാദത്തെ പാക്കിസ്ഥാൻ പ്രോൽസാഹിപ്പിക്കുന്നിടത്തോളം കാശ്മീരിൽ സമാധാനമുണ്ടാകില്ലെന്ന് വിശദീകരിക്കുക കൂടിയാണ് ഡോവൽ.

രഹസ്യന്വേഷണ രംഗത്തെ പ്രവർത്തന മികവാണ് ഡോവലിന്റെ കരുത്ത്. ഭീകരവാദത്തെ ചെറുക്കാൻ വ്യക്തമായ പദ്ധതികളും ഡോവലിനുണ്ട്. പുതിയ കാലം ഇതിനെ കരുതലോടെ നേരിടണമെന്നാണ് അതുകൊണ്ട് തന്നെ ഡോവൽ പറയുന്നത്. നാലാം തലമുറ യുദ്ധ സാഹചര്യമാണുള്ളത്. ഓരോ സംഘർഷത്തിനും അപ്പോൾ മറുപടി ലഭിക്കും. ഈ കാലത്ത് നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് പ്രസക്തമല്ല. മറിച്ച് എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാനമെന്നും ഡോവൽ പറയുന്നു.

ചൈനയുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കാനുള്ള അവസരമെല്ലാം ഇന്ത്യ പ്രയോജനപ്പെടുത്തും. വളരെ പ്രധാനപ്പെട്ട അയൽക്കാരനുമാണ്. 1962ലെ മോശം അനുഭവങ്ങളെല്ലാം മാറ്റിവച്ചാണ് ചൈനയുമായി സാമ്പത്തിക സഹകരണത്തിന് ഇടം കണ്ടെത്തിയത്. അത് തുടരാനും ആഗ്രഹിക്കുന്നു. എന്നാൽ അതിർത്തിയിലും രാജ്യത്തിന്റെ പരമാധികാരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടാക്കിയേ പറ്റൂ-ഡോവൽ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ തീവ്രവാദത്തെ പ്രതിരോധിക്കാൻ അവർ തയ്യാറായാൽ മാത്രമേ ഇന്ത്യാ-പാക് പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകൂ എന്നാണ് നിലപാട്. എല്ലാ പ്രശ്‌നവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭീകരവാദത്തെ പാക്കിസ്ഥാൻ തുടച്ചു നീക്കിയേ പറ്റൂവെന്നും ഡോവൽ വ്യക്തമാക്കി.

കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോവൽ വിരമിച്ചത് ഇന്റലിജൻസ് ബ്യൂറോ മേധാവിയായി ആയിരുന്നു. മിസോറാമിലെ തീവ്രവാദി സംഘടനയായ മിസോ നാഷണൽ ഫ്രണ്ടിനെ കൈകാര്യം ചെയ്യാൻ മ്യാന്മാറിലേക്ക് പോയ ഡോവൽ ഫ്രണ്ട് നേതാവ് ലാൽഡംഗയുടെ ഏഴ് കമാൻഡർമാരിൽ ആറുപേരെയും കൊണ്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് സമാധാന മാർഗം സ്വീകരിച്ച ലാൽഡംഗ തന്നെ പിൽക്കാലത്ത് ഇക്കാര്യം സ്ഥിരീകരിച്ചു.

ഓപ്പറേഷൻ ബ്‌ളൂസ്‌റാറിനു പിന്നാലെ 88ൽ നടന്ന ബ്‌ളൂ തണ്ടറിനിടെ ഒരു പാക് ചാരൻ സുവർണ ക്ഷേത്രത്തിലെത്തി ഖാലിസ്ഥാൻ തീവ്രവാദി നേതാക്കളെ കണ്ടിരുന്നു. ആ പാക് ചാരൻ പിന്നീട് പൊങ്ങിയത് ഡോവലിന്റെ രൂപത്തിലായിരുന്നു. സമാധാനകാലത്തെ സ്ത്യുത്യർഹമായ പ്രവർത്തനത്തിനു നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കീർത്തി ചക്രയും അന്ന് ഡോവൽ സ്വന്തമാക്കി. 1999ൽ കണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാൻ എൻഡിഎ സർക്കാർ നിയോഗിച്ചത് ഡോവലിനെയായിരുന്നു.

വാജ്‌പേയി സർക്കാരിന്റെ കാലത്ത് രഹസ്യവിവരങ്ങൾ പങ്കുവയ്ക്കാനുള്ള പൊതുവേദിയായി ഡോവൽ മൾട്ടി ഏജൻസി സെന്റർ, ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ഓൺ ഇന്റലിജൻസ് എന്നിവ രൂപീകരിച്ചു. മോദി ഡോവലിനെ ഏല്പിച്ചിരിക്കുന്നത് വിദേശത്തെ കാര്യങ്ങളല്ല, ആഭ്യന്തര സുരക്ഷിതത്വം മെച്ചപ്പെടുത്തുക എന്ന ദൗത്യമാണ്. ഒരു കാലത്ത് കുപ്രസിദ്ധമായ പോട്ടയുടെ പ്രയോക്താക്കളിലൊരാളായിരുന്നു ഡോവൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയിൽ ഐസിസ് ഭീകരരിൽ നിന്ന് നേഴ്‌സുമാരെ മോചിപ്പിച്ചതോടെ ആഗോള ശ്രദ്ധയിൽ ഡോവൽ വീണ്ടും നിറയുകയാണ്. തന്റെ അനുഭവങ്ങളിൽ നിന്നാണ് ഭീകരതയ്ക്ക് എതിരായ നിർദ്ദേശങ്ങൾ ഡോവൽ മ്യൂണിക് സുരക്ഷാ കോൺഫറൻസിൽ മുന്നോട്ട് വയ്ക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP