Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ജനപിന്തുണ തിരിച്ച് പിടിക്കാൻ ജനകീയ പദ്ധതികളുമായ് അരവിന്ദ് കെജ്രിവാൾ; ഡൽഹിയിൽ 200 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ഇനിമുതൽ വൈദ്യുതി സൗജന്യം; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്‌സിഡി; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ കെജ്രിവാൾ 'മാജിക്കി'ൽ അന്ധാളിച്ച് ബിജെപി; രാജ്യമാകെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് മാതൃകയാക്കാൻ ഡൽഹി മോഡലുമായി ആംആദ്മി പാർട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ജനപിന്തുണ തിരിച്ച് പിടിക്കാൻ ജനകീയ പദ്ധതികളുമായ് അരവിന്ദ് കെജ്രിവാൾ; ഡൽഹിയിൽ 200 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ഇനിമുതൽ വൈദ്യുതി സൗജന്യം; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്‌സിഡി; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ കെജ്രിവാൾ 'മാജിക്കി'ൽ അന്ധാളിച്ച് ബിജെപി; രാജ്യമാകെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് മാതൃകയാക്കാൻ ഡൽഹി മോഡലുമായി ആംആദ്മി പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ നഷ്ടമായ ജനപിന്തുണ തിരിച്ച് പിടിക്കാൻ ജനകീയ പദ്ധതികളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്ത് 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനിമുതൽ വൈദ്യുതി ചാർജ്ജ് നൽകേണ്ടതില്ല. 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്സിഡി നൽകുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ വൈദ്യുതി നൽകുന്ന സംസ്ഥാനം ഡൽഹി ആവുകയാണെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

വി.ഐ.പികൾക്കും രാഷ്ട്രീയക്കാർക്കും വൈദ്യുതി സൗജന്യമായി നൽകാമെങ്കിൽ സാധാരണക്കാരന് നൽകിക്കൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തെ 33 ശതമാനം ഉപയോക്താക്കളുടെ വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മാസങ്ങൾ കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. കോൺഗ്രസും എഎപിയും വേറിട്ട് മൽസരിച്ചത് ബിജെപിക്ക് നേട്ടമായി. ഇതേ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും നേടുമെന്നാണ് ബിജെപി നേതാവ് മനോജ് തിവാരിയുടെ അവകാശവാദം. കെജ്രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. എന്നാലും പ്രഖ്യാപനം ജനപ്രിയമാണെന്നതിൽ സംശയമില്ല. സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കെജ്രിവാൾ നടത്തുന്ന പ്രഖ്യാപനങ്ങൾ ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കെയാണ് കെജ്രിവാളിന്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ. ഇത് വോട്ടുകൾ എഎപിയുടെ പെട്ടിയിലേക്ക് മറിയാൻ ഇടയാക്കുമോ എന്നാണ് ബിജെപിയുടെ ആശങ്ക.

സാധാരണ സൗകര്യങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളാണ് 400 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നത്. ഇവരുടെ പിന്തുണ നേടിയാൽ തന്നെ എഎപിക്ക് വീണ്ടും അധികാരത്തിലെത്താമെന്ന് കെജ്രിവാൾ കണക്കുകൂട്ടുന്നു. ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ് കെജ്രിവാളിന്റെ പുതിയ പ്രഖ്യാപനങ്ങൾ. മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ എഎപി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് വനിതകൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP