Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന് ജാമ്യമില്ല; ആശുപത്രിയിൽ കഴിയുന്ന ചിന്മയാനന്ദിന് ജാമ്യം നിഷേധിച്ച ജില്ലാ കോടതി പെൺകുട്ടിയുടെ ജാമ്യാപേക്ഷയും തള്ളി

നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന് ജാമ്യമില്ല; ആശുപത്രിയിൽ കഴിയുന്ന ചിന്മയാനന്ദിന് ജാമ്യം നിഷേധിച്ച ജില്ലാ കോടതി പെൺകുട്ടിയുടെ ജാമ്യാപേക്ഷയും തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജില്ലാ കോടതിയാണ് ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റിലായ ചിന്മയാനന്ദ് ഇപ്പോൾ ആശുപത്രിയിലാണ്. ചിന്മയാനന്ദിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിക്കും കോടതി ജാമ്യം അനുവദിച്ചില്ല.

ഒളി ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. നിലവിൽ റിമാൻഡിൽ കഴിയുന്ന പെൺകുട്ടി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ അപേക്ഷയും ജില്ലാ കോടതി തള്ളി.

പെൺകുട്ടിയുടെ പീഡനപരാതിയിൽ പൊലീസ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തെങ്കിലും ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നില്ല. പകരം ലൈംഗികവേഴ്ചയ്ക്കായി അധികാരദുർവിനിയോഗം നടത്തിയെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അതിനിടെ, നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസിന് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നൽകിയില്ല. ഷഹജൻപുരിൽ നിന്ന് ലഖ്നൗവിലേക്ക് മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ് അടക്കമുള്ളവരെ വീട്ടു തടങ്കലിലാക്കി. മൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

പണം തട്ടാൻ ശ്രമിച്ചെന്നുള്ള ചിന്മയാനന്ദിന്റെ സഹായികൾ നൽകിയ പരാതിയിൽ 23-കാരിയായ നിയമ വിദ്യാർത്ഥിയെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വീട്ടിൽ കയറി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർത്ഥിനിയായിരുന്ന തന്നെ ഒരുവർഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഉത്തർപ്രദേശ് പൊലീസ് തന്റെ പരാതി സ്വീകരിച്ചില്ലെന്നും ഇവർ ആരോപിച്ചു. തുടർന്ന് ഡൽഹിയിൽ നൽകിയ പരാതിയിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണം സംഘം ചിന്മയാനന്ദിനെതിരെ കേസെടുക്കുകയും കസ്റ്റഡയിലെടുക്കുകയും ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP