Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ അഴിമതിയിൽ കുളിച്ചപ്പോഴും രാജ്യത്തെ പിടിച്ചു നിർത്തിയത് രഘുറാം രാജന്റെ മിടുക്ക്; സുബ്രഹ്മണ്യം സ്വാമി ഉടക്കിയതോടെ സലാം പറഞ്ഞ് റിസർവ് ബാങ്ക് ഗവർണർ; ഇനി വീണ്ടും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ കുട്ടികൾക്കൊപ്പം

സർക്കാർ അഴിമതിയിൽ കുളിച്ചപ്പോഴും രാജ്യത്തെ പിടിച്ചു നിർത്തിയത് രഘുറാം രാജന്റെ മിടുക്ക്; സുബ്രഹ്മണ്യം സ്വാമി ഉടക്കിയതോടെ സലാം പറഞ്ഞ് റിസർവ് ബാങ്ക് ഗവർണർ; ഇനി വീണ്ടും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ കുട്ടികൾക്കൊപ്പം

ന്യൂഡൽഹി: മുൻ കേന്ദ്ര സർക്കാർ അഴിമതിയിൽ കുളിച്ചപ്പോഴും ഇപ്പോഴത്തെ സർക്കാർ സാമ്പത്തിക പരാധീനതകളിൽ നിന്നും കരകയറ്റാൻ സഹായകമായി നിന്നത് രഘുറാം രാജന്റെ മിടുക്കാണ്. ലോകം അറിയപ്പെടുന്ന സാമ്പത്തിക വിഗദ്ധനായ രഘുറാം രാജൻ റിസർവ് ബാങ്ക് സ്ഥാനത്തു നിന്നും പടിയിറങ്ങുമെന്ന് വ്യക്തമാക്കി. നേരത്തെ ചെയ്തുകൊണ്ടിരുന്ന അദ്ധ്യാപക ജോലി തുടരാനാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാമൂഴത്തിനില്ലെന്നു ജീവനക്കാർക്ക് അയച്ച കത്തിലാണ് രഘുറാം രാജൻ പറയുന്നത്. സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. അതിനുശേഷം ഗവർണർ സ്ഥാനത്ത് തുടരില്ലെന്നു കത്തിൽ വ്യക്തമാക്കുന്നു. മൂന്നു വർഷത്തെ കാലാവധി അവസാനിക്കാനിരിക്കെ ആർബിഐ ഗവർണറെ വീണ്ടും തുടരാൻ അനുവദിക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബിജെപി നേതാവ് സുബ്രമണ്യസ്വാമി രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുടർച്ചയായി കത്തയച്ചത് വിവാദമായിരുന്നു. സർക്കാരുമായി ചർച്ച ചെയ്തശേഷം തീരുമാനിക്കുമെന്നായിരുന്നു രഘുറാം രാജൻ നേരത്തേ പറഞ്ഞിരുന്നത്.

ആർബിഐ ഗവർണറാകുന്നതിനു മുൻപ് ഷിക്കാഗോ സർവകലാശാലയിൽ പ്രഫസറായിരുന്നു രഘുറാം രാജൻ. ഇതോടൊപ്പം സാമ്പത്തികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ലക്ഷ്യമെന്നും രഘുറാം രാജൻ പറയുന്നു. എന്നാൽ രാജ്യത്തിന് തന്റെ സേവനം ആവശ്യമുള്ള ഏതു സമയത്തും താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഷികാഗോ യൂനിവേഴ്‌സിറ്റിയിൽനിന്നുള്ള അവധി അവസാനിക്കുകയാണെന്നും പഠനഗവേഷണ രംഗത്തേക്കുതന്നെ തിരിച്ചുപോകുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. സർക്കാറുമായി ആലോചിച്ചാണ് തീരുമാനമെന്നും വ്യക്തമാക്കി. എന്നാൽ, ഗവർണർ പദവിയിൽ അദ്ദേഹം തുടരുന്നതുസംബന്ധിച്ച് ബിജെപി രാജ്യസഭാംഗം സുബ്രമണ്യൻ സ്വാമിയടക്കമുയർത്തിയ രാഷ്ട്രീയ വിവാദങ്ങളിൽ മനംമടുത്താണ് സ്ഥാനമൊഴിയലെന്നാണ് വിലയിരുത്തൽ. 2009ൽ തുടങ്ങിയ ആഗോള സാമ്പത്തികമാന്ദ്യം കൃത്യമായി പ്രവചിച്ച സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലാണ് ആഗോളരംഗത്ത് അദ്ദേഹം പ്രശസ്തനായത്.

അസഹിഷ്ണുത വിവാദം ഉയർന്ന സന്ദർഭത്തിൽ രഘുറാം രാജൻ നടത്തിയ പ്രസ്താവനകൾ സർക്കാരിന് അതൃപ്തിയുണ്ടാക്കിയിരുന്നു. 'അന്ധന്മാരുടെ നാട്ടിലെ ഒരു കണ്ണുള്ള രാജാവ്' എന്ന പരാമർശം സംഘപരിവാർ കക്ഷികളെ പ്രകോപിപ്പിച്ചിരുന്നു. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രഘുറാം രാജന്റെ നിലപാടിനെ സ്വാഗതം ചെയ്തു. പിൻഗാമിയെ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ടാമൂഴം നൽകാത്തത് നിരാശാജനകം എന്നാണ് മുൻ ധനമന്ത്രി പി.ചിദംബരം പറഞ്ഞത്. ഇപ്പോഴത്തെ സർക്കാർ രഘുറാം രാജനെ അർഹിക്കുന്നില്ല. രാജ്യത്തിനാണ് നഷ്ടം ചിദംബരം പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്ത് 2013 സെപ്റ്റംബറിലാണ് മൂന്നു വർഷത്തെ കാലാവധിയുള്ള റിസർവ് ബാങ്ക് ഗവർണറുടെ പദവി ഏറ്റെടുത്തത്. രഘുറാം രാജന്റെ വിടവാങ്ങൽ വൻ നഷ്ടമാണെന്ന് പ്രമുഖ വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ദീപക് പരേഖ്, എൻ.ആർ.നാരായണമൂർത്തി, കിരൺ മംജുദാർ ഷാ, മോഹൻദാസ് പൈ എന്നിവർ പറഞ്ഞു. അതേസമയം, വ്യവസായികളുടെ സംഘടനകളായ സിഐഐ, ഫിക്കി എന്നിവയുടെ പ്രതികരണം ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP