Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് ബാധ; വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രേമചന്ദ്രനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് ബാധ; വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രേമചന്ദ്രനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്നുച്ചയ്ക്കാണ് പരിശോധനഫലം വന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ യുഡിഎഫ് എംപിമാ‍ർ നടത്തിയ പ്രതിഷേധത്തിൽ അ​ദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ ഇദ്ദേഹവുമായി സമ്പ‍ർക്കത്തിൽ യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വരും.

43 എംപിമാ‍ർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനാൽ പാ‍ർലമെന്റ സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള ച‍ർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. നേരത്തെ സംസ്ഥാന മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവ‍ർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ഔദ്യോ​ഗികവസതിയിൽ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP