Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിസിനസ് വ്യാപ്തി വർദ്ധിപ്പിക്കാൻ പ്രാദേശിക ഭാഷകൾ കൂ‌ടി ഉപ​യോ​ഗിക്കാമെന്ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ; ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷകളെ അവഗണിക്കുന്നത് കമ്പനികൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടവരുത്തുമെന്നും അമിതാഭ് കാന്ത്

ബിസിനസ് വ്യാപ്തി വർദ്ധിപ്പിക്കാൻ പ്രാദേശിക ഭാഷകൾ കൂ‌ടി ഉപ​യോ​ഗിക്കാമെന്ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ; ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷകളെ അവഗണിക്കുന്നത് കമ്പനികൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടവരുത്തുമെന്നും അമിതാഭ് കാന്ത്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സാമ്പത്തിക സാങ്കേതിക സ്ഥാപനങ്ങൾക്ക് അവരുടെ ബിസിനസ് വ്യാപ്തി രാജ്യത്ത് വർദ്ധിപ്പിക്കാൻ പ്രാദേശിക ഭാഷകൾ കൂ‌ടി ഉപ​യോ​ഗിക്കാമെന്ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത്. വ്യവസായ ബോഡി സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) മുംബൈയിൽ സംഘടിപ്പിച്ച വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷകളെ അവഗണിച്ചാൽ ഫിൻ‌ടെക് കമ്പനികൾക്ക് അവരു‌ടെ ഉപഭോക്താക്കളെ നഷ്‌ടപ്പെ‌ടാനും ശേഷി കുറയാനും സാധ്യതയുണ്ടെന്ന് അമിതാഭ് കാന്ത് പറഞ്ഞു. സാമ്പത്തിക സമന്വയ ശ്രമങ്ങൾക്ക് ഓഫറുകളുടെ പ്രാദേശികവൽക്കരണം ആവശ്യമാണ്. ഇംഗ്ലീഷിൽ മാത്രം സേവനങ്ങൾ എത്തിക്കുന്നതിന് പകരം പ്രാദേശിക ഭാഷകളിലും കൂടി സേവനങ്ങൾ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

80 ശതമാനം ഇന്ത്യൻ പൗരന്മാർക്കും ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് നിതി ആയോ​ഗ് സിഇഒ അറിയിച്ചു. 2011 ൽ 36 ശതമാനമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ വലിയ മുന്നേറ്റം രാജ്യം കൈവരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 39 കോടി സീറോ ബാലൻസ്, നോ ഫ്രിൾസ് ജൻ ധൻ അക്കൗണ്ടുകളിലായി നിലവിൽ ശരാശരി 3,400 രൂപയാണ് ഉള്ളത്. നിലവിലെ പ്രതിമാസം മൂന്ന് ബില്ല്യൺ എന്ന നിരക്കിൽ നിന്ന് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രതിദിനം ഒരു ബില്ല്യൺ ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അമിതാഭ് കാന്ത് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP