Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതേതരത്വം അഴിമതി നടത്താനുള്ള മറയല്ലെന്ന് നിതീഷ്‌കുമാർ; തന്നെയാരും മതേതരത്വം പഠിപ്പിക്കേണ്ട; മതേതരത്വം തെളിയിക്കേണ്ടത് പ്രവൃത്തിയിലാണ്; ജനങ്ങളുടെ കോടതിയാണ് വലുത്; തന്റെ ജോലി ഏതെങ്കിലും കുടുംബത്തെ സേവിക്കലല്ലെന്നും നിതീഷ്‌കുമാർ

മതേതരത്വം അഴിമതി നടത്താനുള്ള മറയല്ലെന്ന് നിതീഷ്‌കുമാർ; തന്നെയാരും മതേതരത്വം പഠിപ്പിക്കേണ്ട; മതേതരത്വം തെളിയിക്കേണ്ടത് പ്രവൃത്തിയിലാണ്; ജനങ്ങളുടെ കോടതിയാണ് വലുത്; തന്റെ ജോലി ഏതെങ്കിലും കുടുംബത്തെ സേവിക്കലല്ലെന്നും നിതീഷ്‌കുമാർ

പട്‌ന: മതേതരത്വം അഴിമതി നടത്താനുള്ള മറയല്ലെന്നും ഒരു ആശയമാണെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്താണ് സാഹചര്യമെന്ന തനിക്കറിയാമെന്നും തന്റെ മതേതരത്വത്തിൽ ജനങ്ങൾക്ക് സംശയമൊന്നുമില്ലെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ജനങ്ങളെ സേവിക്കാനാണ് തനിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ കോടതിയാണ് ഏറ്റവും വലുത്. അവരെ സേവിക്കുക എന്നതാണ് തന്റെ കർത്തവ്യം. അല്ലാതെ ഏതെങ്കിലും കുടുംബത്തെ സേവിക്കാൻ തനിക്ക് സാധിക്കില്ലെന്നും നിതീഷ്‌കുമാർ പറഞ്ഞു.

ആരും തന്നെ മതേതരത്വം പഠിപ്പിക്കേണ്ടതില്ല. മതേതരത്വമെന്നത് പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ്. മതേതരത്വത്തിന്റെ മറവിൽ അഴിമതി നടത്തി സമ്പാദ്യമുണ്ടാക്കിയവരുടെ കൂടെ തനിക്ക് നിൽക്കാൻ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവിനെ പരോക്ഷമായി പരാമർശിച്ച് നിതീഷ് കുമാർ വ്യക്തമാക്കി.ബിജെപിയുമായി ചേർന്ന് അധികാരത്തിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെത്തിയത്. വിശ്വാസ വോട്ടെടുപ്പിനുശേഷം നടന്ന ചർച്ചക്കിടെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് നിതീഷ്‌കുമാർ രംഗത്തെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP