Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനുള്ള കേന്ദ്ര ധനമന്ത്രിയുടെ വാർത്താസമ്മേളനം റദ്ദാക്കി; ഉത്തേജന പദ്ധതികൾ നിർമ്മല സീതാരാമൻ നാളെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും എന്ന ട്വീറ്റ് മുക്കി സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസി

സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനുള്ള കേന്ദ്ര ധനമന്ത്രിയുടെ വാർത്താസമ്മേളനം റദ്ദാക്കി; ഉത്തേജന പദ്ധതികൾ നിർമ്മല സീതാരാമൻ നാളെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും എന്ന ട്വീറ്റ് മുക്കി സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയതായി സൂചന. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, മാന്ദ്യം മറികടക്കാനുള്ള കൂടുതൽ ഉത്തേജന പദ്ധതികൾ ധനമന്ത്രി നാളെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് ആദ്യം സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസി ട്വീറ്റ് ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കകം ട്വീറ്റ് പിൻവലിച്ചു.

ഇതിനിടെ, ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ദുർബ്ബലമാണെന്നാണ് അന്താരാഷ്ട്ര നാണ്യ നിധി ( ഐ എം എഫ് ) യുടെ വിലയിരുത്തൽ. കോർപ്പറേറ്റ്, പരിസ്ഥിതി മേഖലയിലെ അനിശ്ചിതത്വവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തളർച്ചയുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. വളർച്ചാ നിരക്ക് ഇനിയും താഴേക്ക് പോകാമെന്നും നാണ്യ നിധി മുന്നറിയിപ്പ് നൽകുന്നു. 2019-20 ന്റെ ആദ്യ പാദത്തിൽ അഞ്ച് ശതമാനത്തിലേക്ക് വളർച്ചാ നിരക്ക് കുറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP