Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർഭയ കേസിൽ മൂന്നാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളി; രാം നാഥ് കോവിന്ദ് ഇന്ന് തള്ളിയത് അക്ഷയ് താക്കൂറിന്റെ ദയാഹർജി

നിർഭയ കേസിൽ മൂന്നാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളി; രാം നാഥ് കോവിന്ദ് ഇന്ന് തള്ളിയത് അക്ഷയ് താക്കൂറിന്റെ ദയാഹർജി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളി. പ്രതി അക്ഷയ് താക്കൂറിന്റെ ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയത്. ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി സമർപ്പിച്ചത്. നേരത്തെ ഇയാളുടെ പുനഃപരിശോധന ഹർജിയും തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിങ് എന്നിവരുടെ ദയാഹർജികൾ രാഷ്ട്രപതി നേരത്തെ തള്ളിയതാണ്. ഇതിന് പിന്നാലെയാണ് അക്ഷയ് താക്കൂറിന്റെ ദയാഹർജിയും തള്ളിയത്. ദയാഹർജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാവൂ എന്നാണ് നിയമം.

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് ഇന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു . പ്രതികൾ ശിക്ഷ വൈകിപ്പിക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്ന് അത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന് ബിജെപി വനിതാ എംപിമാരടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി പെട്ടെന്ന് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

നിർഭയ കേസിൽ നാല് പ്രതികളുടെയും ഒന്നിച്ച് മതിയെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിർഭയ കേസിൽ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഹർജി കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രത്തിന്റെ നീക്കം. നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ ഒരുമിച്ച് തന്നെ നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP