Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഎൻബിയിൽ നിന്ന് കോടികൾ തട്ടിച്ച് മുങ്ങിയ നീരവ് മോദിയുടെ വസ്തുവകകൾ വീണ്ടും കണ്ടുകെട്ടി; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് ദുബായിലെ 56 കോടി വിലമതിക്കുന്ന വസ്തുവകകൾ; ഇതുവരെ കണ്ടുകെട്ടിയത് 4800 കോടി രൂപയുടെ സ്വത്ത്

പിഎൻബിയിൽ നിന്ന് കോടികൾ തട്ടിച്ച് മുങ്ങിയ നീരവ് മോദിയുടെ വസ്തുവകകൾ വീണ്ടും കണ്ടുകെട്ടി; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് ദുബായിലെ 56 കോടി വിലമതിക്കുന്ന വസ്തുവകകൾ; ഇതുവരെ കണ്ടുകെട്ടിയത് 4800 കോടി രൂപയുടെ സ്വത്ത്

ന്യൂഡൽഹി: പിൻബിയിൽ നിന്ന് കോടികൾ വായ്പയെടുത്ത് ഇന്ത്യയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ വസ്തുവകകൾ വീണ്ടും കണ്ടുകെട്ടി. 56 കോടി വിലമതിക്കുന്ന വസ്തുവകകളാണു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതെന്നു പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിഎൻബി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 4800 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്‌മെന്റ് കണ്ടുകെട്ടിയത്.

കഴിഞ്ഞ മാസം നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടി വിലമതിക്കുന്ന ആഭരണങ്ങളും മറ്റും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ന്യുയോർക്കിലെ പ്രസിദ്ധമായ സെൻട്രൽ പാർക്കിലുള്ള 216 കോടി രൂപ മൂല്യംവരുന്ന അപ്പാർട്ട്‌മെന്റുകൾ, 278 കോടി രൂപയുടെ അഞ്ച് വിദേശ ബാങ്ക് അക്കൗണ്ടുകൾ, ഹോങ്കോംഗിലെ 22.69 കോടി രൂപ വിലമതിക്കുന്ന വജ്രവ്യാപാരശാല, 57 കോടി മൂല്യമുള്ള ലണ്ടനിലെ ഫ്‌ളാറ്റ് എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

കേന്ദ്ര സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്.

ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഇപ്പോൾ ബെൽജിയത്തിലാണ് നീരവ് മോദിയുള്ളതെന്നാണു അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന സൂചന. അതേസമയം, നീരവ് മോദി ലണ്ടനിൽ അഭയം നേടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP