Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീരവ് മോദിക്ക് പണം അനുവദിച്ചതിലും വൻതോതിൽ ബാങ്കിന് നഷ്ടം വന്നതിലും ഉത്തരവാദിത്വം പഞ്ചാബ് നാഷ്ണൽ ബാങ്കിന് തന്നെയെന്ന് റിസർവ് ബാങ്ക്; പണം അനുവദിക്കുന്നയാളെക്കുറിച്ച് കൃത്യമായ വിവരം അന്വേഷിക്കണം; പണം അനുവദിക്കുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതിന്റെ ഉത്തരവാതിത്വം ബാങ്കുകൾക്കാണെന്ന് ആർബിഐ

നീരവ് മോദിക്ക് പണം അനുവദിച്ചതിലും വൻതോതിൽ ബാങ്കിന് നഷ്ടം വന്നതിലും ഉത്തരവാദിത്വം പഞ്ചാബ് നാഷ്ണൽ ബാങ്കിന് തന്നെയെന്ന് റിസർവ് ബാങ്ക്; പണം അനുവദിക്കുന്നയാളെക്കുറിച്ച് കൃത്യമായ വിവരം അന്വേഷിക്കണം; പണം അനുവദിക്കുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതിന്റെ ഉത്തരവാതിത്വം ബാങ്കുകൾക്കാണെന്ന് ആർബിഐ

മുംബൈ: വജ്രവ്യാപാര രംഗത്തെ അതികായകനായ നീരവ് മോദിക്ക് പണം അനുവദിച്ചതിലും വൻതോതിൽ ബാങ്കിന് നഷ്ടം വന്നതിലും ഉത്തരവാദിത്വം പിഎൻബിക്ക് തന്നെയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടത്.

പണം അനുവദിക്കുന്നയാളെക്കുറിച്ച് കൃത്യമായ വിവരം അന്വേഷിക്കണമെന്നും പണം അനുവദിക്കുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതിന്റെ ഉത്തരവാതിത്വം ബാങ്കുകൾക്കാണെന്ന് ആർബിഐ മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മാനേജറുൾപ്പെടെ പത്ത് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിന്നു.അനധികൃത ഇടപാടുകൾക്കായി ശതകോടികൾ വിവിധ അക്കൗണ്ടികളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയത്.ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്.

ബാങ്കിലുള്ള പണത്തിന്റെ ബലത്തിൽ അക്കൗണ്ട് ഉടമകൾക്ക് വിദേശബാങ്കുകൾ പണം കൈമാറാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കും. തട്ടിപ്പുസംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റിനും അധികൃതർ പരാതി നൽകിയിട്ടുണ്ട്.

സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎൻബിയുടെ മുംബൈ ഫോർട്ടിലെ വീർ നരിമാൻ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസിൽ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതൽ ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വൻ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ കഴിഞ്ഞവർഷത്തെ അറ്റാദായം 1325 കോടി രൂപയാണ്. ഇതിന്റെ എട്ടര മടങ്ങാണ് 2011 മുതൽ നീരവ് മോദിയുടെ തട്ടിപ്പിലൂടെ ബാങ്കിന് ബാധ്യതയുണ്ടായിരിക്കുന്നത്. അതേസമയം, നീരവ് മോദിയുടെ തട്ടിപ്പിന്റെ വിവരം പുറത്തുവന്നതോടെ പിഎൻബിയുടെ ഓഹരി മൂല്യം പത്ത് ശതമാനം ഇടിഞ്ഞിരിക്കുകയാണ്.

രത്‌നവ്യാപാരികളുടെ കുടുംബത്തിൽ ജനിച്ച നീരവ് മോദി വളർന്നത് ബെൽജിയത്തിലെ ആൻഡ് വർപ്പിലാണ്. വാർട്ടൺ ബിസിനസ് സ്‌കൂളിൽ ചേർന്ന മോദി ഒരു വർഷത്തിൽ പഠനം ഉപേക്ഷിച്ചാണ് മുംബൈയിൽ സ്വന്തം രത്‌നവ്യാപാര കമ്പനി രൂപീകരിച്ചത്. അമേരിക്കയിലെ ആഡംബര കേന്ദ്രങ്ങളിലും മോദി രത്‌ന ഷോറൂമുകൾ തുറന്നു.

ഹോളിവുഡ് നടിമാർ നീരവ് മോദിയുടെ ബ്രാൻഡ് അംബാസഡർമാരായിരുന്നു. ഡക്കോറ ജോൺസണും കേറ്റ് വിൻസ്ലറ്റും നവോമി വാട്ട്‌സും അടുത്തിടെ പ്രിയങ്കാ ചോപ്‌റയും നീരവ് മോദിയുടെ രത്‌നാഭരണവുമായി റാംപുകളിൽ നിറഞ്ഞു നിന്നിരുന്നു. ഹോങ്കോങ്ങിലും മക്കാവുവിലും ഒക്കെ മോദി ഷോറും തുറന്നു. മുംബൈയിലെ പ്രശസ്തമായ റിതം ഹൗസ് 36 കോടി നൽകി നീരവ് മോദി സ്വന്തമാക്കിയിരുന്നു. എല്ലാം പൊതുമേഖലാ ബാങ്കുകളെ കളിപ്പിച്ച് സ്വന്തമാക്കിയ പണം കൊണ്ടാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ബാങ്കിന്റെ ഓഹരിവിലയിൽ ഇടിവു രേഖപ്പെടുത്തിയിരിക്കുകയാണ്. ആറുശതമാനം വരെ ഇടിവാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടപാടുകൾ വഴിയുള്ള നഷ്ടം ബാങ്കാണോ ഉപഭോക്താവാണോ വഹിക്കേണ്ടതെന്ന് അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ. 3000 കോടി രൂപയോളം ഇടപാടുകാർക്ക് നഷ്ടപ്പെടുമെന്നാണു വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP