Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിൽ നിന്ന് വരുന്നവർക്ക് ആർടി-പിസിആർ ടെസ്റ്റ്, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിക്കി കേന്ദ്രസർക്കാർ

യുഎഇയിൽ നിന്ന് വരുന്നവർക്ക് ആർടി-പിസിആർ ടെസ്റ്റ്, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളോട് ആർടി- പിസിആർ പരിശോധന നടത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം. ആർടി-പിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് പരിശോധനാഫലവുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാണ് കേന്ദ്രസർക്കാർ നിർദേശിച്ചത്. യാത്രയ്ക്ക് നാലുദിവസം മുൻപ് പരിശോധന നടത്തണം. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിൽ പറയുന്നു. പക്ഷേ പരിശോധന നിർബന്ധമല്ലെന്നും സർക്കാരിന്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

നിലവിൽ യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ തുടക്കം മുതൽ തന്നെ യുഎഇ ആന്റിബോഡി പരിശോധന നടത്തിവരുന്നുണ്ട്. യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്ന യുഎഇയുടെ നടപടിയെ കേന്ദ്രസർക്കാർ പ്രശംസിച്ചു.

ആർടി- പിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് പരിശോധനാഫലം ലഭിച്ച പ്രവാസികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഏഴുദിവസം നീണ്ടുനിൽക്കുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈന്റൈ ചെലവ് ചുരുക്കാൻ ഇതുവഴി സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. വിദേശത്ത് നിന്ന് വരുന്നവർക്ക് ഏഴുദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിഷ്‌കർഷിച്ചിരുന്നു.ആർടി- പിസിആർ ടെസ്റ്റ് സംസ്ഥാനങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും സഹായകമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP