Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202128Sunday

നീലഗിരി പൈതൃക ട്രെയിൻ സർവിസ് നിർത്തിവെച്ചു; നടപടി കനത്ത മഴയിൽ മണ്ണിടിച്ചിലും വൃക്ഷങ്ങൾ കടപുഴകുന്നതും പതിവായതോടെ

നീലഗിരി പൈതൃക ട്രെയിൻ സർവിസ് നിർത്തിവെച്ചു; നടപടി കനത്ത മഴയിൽ മണ്ണിടിച്ചിലും വൃക്ഷങ്ങൾ കടപുഴകുന്നതും പതിവായതോടെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കനത്ത മഴയിൽ മണ്ണിടിച്ചിലും വൃക്ഷങ്ങൾ കടപുഴകുന്നതും പതിവായതോടെ നീലഗിരി പൈതൃക ട്രെയിൻ സർവിസ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി സേലം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാവിലെ 7.10ന് മേട്ടുപ്പാളയത്തുനിന്ന് കൂനൂരിലേക്ക് ട്രെയിൻ പുറപ്പെട്ടെങ്കിലും അഡർലി റെയിൽവേ സ്‌റ്റേഷനു സമീപം റെയിൽപാളത്തിലേക്ക് ഭീമൻ പാറകൾ ഉരുണ്ടുവീണ് കിടക്കുന്നതുകണ്ട് എൻജിൻ ഡ്രൈവർ നിർത്തിയിടുകയായിരുന്നു. പിന്നീട് വിവരം മേലധികാരികളെ അറിയിച്ചു.

ട്രെയിനിലുണ്ടായിരുന്ന 180ഓളം യാത്രക്കാരെ ബസുകളിലും മറ്റുമായി ഊട്ടിയിലേക്ക് കയറ്റിവിടുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് ട്രെയിൻ സർവിസ് മുടങ്ങുന്നത്.നീലഗിരി മലനിരകളിൽ മഴ തുടരുന്നതിനാൽ ഒക്‌ടോബർ 24 മുതൽ മേട്ടുപ്പാളയം-കൂനൂർ ട്രെയിൻ സർവിസ് റദ്ദാക്കാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP