Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർഷക നേതാവ് ബൽദേവ് സിങ് സിർസയ്ക്ക് എൻഐഎ നോട്ടിസ്; സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരായ കേസിൽ ഞായറാഴ്ച ഹാജരാകാൻ നിർദ്ദേശം; സമരം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് ആരോപണം

കർഷക നേതാവ് ബൽദേവ് സിങ് സിർസയ്ക്ക് എൻഐഎ നോട്ടിസ്; സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരായ കേസിൽ ഞായറാഴ്ച ഹാജരാകാൻ നിർദ്ദേശം; സമരം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് ആരോപണം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക നേതാവ് ബൽദേവ് സിങ് സിർസയ്ക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടിസ്. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ്.

കേന്ദ്രസർക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങൾക്കിടയിൽ സിർസ വെറുപ്പുണ്ടാക്കുകയും ചെയ്തുവെന്നാണ് എസ്എഫ്‌ജെയുടെ ഗുർപത്വന്ത് സിങ് പന്നു ആരോപിച്ചിരിക്കുന്നത്. ഈ കേസിൽ് ഞായറാഴ്ച ന്യൂഡൽഹിയിലെ എൻഐഎ കേന്ദ്ര ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ (എൽബിഐഡബ്ല്യുഎസ്) പ്രസിഡന്റു കൂടിയാണ് സിർസ.

വെള്ളിയാഴ്ച കേന്ദ്രവുമായി നടന്ന ഒൻപതാം വട്ട യോഗത്തിൽ എൽബിഐഡബ്ല്യുഎസിനെ പ്രതിനിധീകരിച്ച് പുരൻ സിങ് ആണ് പങ്കെടുത്തത്. അതേസമയം, കർഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിർസ പ്രതികരിച്ചു. ആദ്യമവർ സുപ്രീം കോടതി വഴി സമരം പൊളിക്കാൻ നോക്കി. ഇപ്പോൾ എൻഐഎയും ഉപയോഗിക്കുന്നുവെന്ന് സിർസ ആരോപിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP