Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; നിരോധിച്ച പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിൽ

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; നിരോധിച്ച പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയെ തുടർന്ന് ബിഹാറിലെ മോത്തിഹാരിയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെന്ന് സംശയിക്കുന്ന മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. രാമക്ഷേത്രത്തിൽ വിഗ്രഹം നിർമ്മിക്കുന്നതിനു നേപ്പാളിൽ നിന്നുള്ള ശിലയുമായി വാഹനവ്യൂഹം മോത്തിഹാരി വഴി കടന്നു പോയ കഴിഞ്ഞ 31നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായത്.

മോത്തിഹാരിയിലെ കൗൻവൻ ഗ്രാമത്തിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് മൂന്നു പേരെ പിടികൂടിയത്. ഇവരെ എൻഐഎ, ഐബി ഉദ്യോഗസ്ഥർ രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ജൂലൈയിൽ പട്‌നയിൽനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ഇവർക്കുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. ബിഹാർ പൊലീസുമായുള്ള സംയുക്ത നീക്കത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാമക്ഷേത്രം പൊളിച്ചു മാറ്റി അവിടെ ബാബരി മസ്ജിദ് നിർമ്മിക്കുമെന്നാണ് പ്രതികളിലൊരാളായ ഉസ്മാൻ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP