Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായി അടുത്ത ബന്ധം; ഡൽഹി സർവ്വകലാശാലയിലെ പ്രൊഫസർ ഹനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തു

ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായി അടുത്ത ബന്ധം; ഡൽഹി സർവ്വകലാശാലയിലെ പ്രൊഫസർ ഹനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഡൽഹി സർവ്വകലാശാലയിലെ പ്രൊഫസർ ഹനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസ്സറാണ് ഹനി ബാബു. ഇയാൾ നക്‌സൽ, മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതായാണ് എൻഐഎയുടെ രണ്ടെത്തൽ. മുംബൈയിൽ വച്ചാണ് അറസ്റ്റ്. ഹനി ബാബുവും ഭാര്യ ജെന്നി റൊവേനക്കും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായുള്ള അടുത്ത ബന്ധമാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എൻഐഎ മുംബൈയിൽ ചോദ്യം ചെയ്ത വരികയാണ്. ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിൽ ആകുന്നവരുടെ എണ്ണം 12 ആയി.
2019 സെപ്റ്റംബറിൽ നോയിഡയിലുള്ള ഹനി ബാബുവിന്റെ വസതിയിൽ പുണെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മൂന്ന് പുസ്തകങ്ങളും ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌ക്കും പൊലീസ് അന്ന് നോയിഡയിലെ പിടിച്ചെടുത്തിരുന്നു. ആറു മണിക്കൂറോളമാണ് പൊലിസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. നവീൻ ബാബുവിന്റെ ഫ്രം വർണ റ്റു ജാതി: പൊളിറ്റിക്കൽ ഇക്കണോമി ഓഫ് കാസ്റ്റ് ഇൻ ഇന്ത്യൻ സോഷ്യൽ ഫോർമേഷൻ, എൻ. വേണുഗോപാലിന്റെ അണ്ടർസ്റ്റാൻഡിങ് മാവോയിസ്റ്റ്‌സ്: നോട്ട്‌സ് ഓഫ് എ പാർട്ടിസിപന്റ് ഒബ്‌സർവർ ഫ്രം ആന്ധ്രപ്രദേശ് എന്നിവയുൾപ്പെടെ മൂന്നുപുസ്തകങ്ങളും ലാപ് ടോപ്, ഫോൺ, ഹാർഡ് ഡിസ്‌കുകൾ, പെൻ ഡ്രൈവുകൾ എന്നിവയുമാണ് എടുത്തുകൊണ്ടുപോയതെന്ന് ജെനി റൊവീന ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. യാതൊരു സർച്ച് വാറണ്ടുമില്ലാതെയാണ് പൊലിസ് വന്നതെന്നും ജെനി ആരോപിച്ചു.

ഹനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന ഡൽഹി മിറാൻഡ ഹൗസ് കേളേജിൽ അദ്ധ്യാപികയാണ്. പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ജെന്നി കോഴിക്കോട് സ്വദേശിനിയും ഭർത്താവ് ഹനി ബാബു തൃശൂർ സ്വദേശിയുമാണ്. ജാതിവിരുദ്ധ പ്രസ്ഥാനങ്ങളിൽ സജീവമായ ഹനി ബാബു, ഭീമാ കൊറേഗാവ് കേസുകളിൽ നേരത്തെ അറസ്റ്റിലായ ഡൽഹി സർവകലാശാല അദ്ധ്യാപകൻ ജി.എൻ സായിബാബയുൾപ്പെടെയുള്ളവരുടെ മോചനത്തിനായി രൂപീകരിച്ച സമിതിയുടെയും പ്രവർത്തകനാണ്.

2018ൽ മഹാരാഷ്‌ട്രയിൽ ശിവസേന - ബി. ജെ. പി സഖ്യ സർക്കാർ ഭരിക്കുന്ന കാലത്താണ് ഭീമ കൊറെഗാവ് സംഭവം അരങ്ങേറിയത്. 1818 ജനുവരി 1 ലെ ഭീമ കൊറെഗാവ് യുദ്ധത്തിൽ പെഷവാ ബാജിറാവു രണ്ടാമന്റെ സവർണ സൈന്യത്തിന് മേൽ ദളിതുകൾ ഉൾപ്പെട്ട ബ്രിട്ടീഷ് സേന നേടിയ വിജയം എല്ലാ വർഷവും ആഘോഷിക്കാറുണ്ട്. എന്നാൽ 2018 ജനുവരി 1ന് നടന്ന വിജയാഘോഷം സംഘർഷത്തിൽ കലാശിച്ചു.

പ്രക്ഷോഭം അക്രമാസക്തമാവുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷമുണ്ടാവുകയും ചെയ്‌തിരുന്നു. ഒരു ദളിതൻ ഉൾപ്പെടെ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും ചെയ്‌തു. അക്രമത്തിന് പിന്നിൽ അർബൻ മാവോയിസ്റ്റുകൾ ആണെന്നാരോപിച്ച് വരവര റാവു,​ അഭിഭാഷക സുധ ഭരദ്വാജ്,​ ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര,​ വെർണൻ ഗോൺസാൽവസ്,​ഗൗതം നവ്‌ലഖ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈ വർഷം ജനുവരിയിലാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP