Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

18 മണിക്കൂറിൽ നിർമ്മിച്ചത് 25.54 കി.മി റോഡ്; ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

18 മണിക്കൂറിൽ നിർമ്മിച്ചത് 25.54 കി.മി റോഡ്;  ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: 18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കിയ ദേശീയപാതാ അഥോറിറ്റിയുടെ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചെന്ന് ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.

വിജയ്പുർ മുതൽ സോലാപുർ വരെയുള്ള നാലുവരി പാതയുടെ ഒരുവരിയാണ് റെക്കോർഡ് സമയത്തിനുള്ളിൽ പണിതീർത്തത്. അഞ്ഞൂറോളം കരാർ ജീവനക്കാരാണ് ഇതിനായി കഠിനാധ്വാനം ചെയ്തത്. റോഡ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് വിവരം നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചത്.

ബാക്കിയുള്ള ദേശീയപാതാ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും 2021 ഒക്ടോബറോടെ ഇത് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു-ചിത്രദുർഗ-വിജയപുര-സോലാപുർ-ഔറംഗബാദ്-ദൂലെ-ഇന്തോർ-ഗ്വാളിയോർ ഗതാഗത ഇടനാഴിയാണ് നിർമ്മാണം നടക്കുന്നത്. 110കിലോ മീറ്ററാണ് ഈ പാതയുടെ ദൈർഘ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP