Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ മഹിളാ ഫെഡറേഷൻ ദേശീയ സമ്മേളനത്തിന് സമാപനം; അരുണാ റോയി പ്രസിഡന്റും ആനി രാജ ജനറൽ സെക്രട്ടറിയും

ദേശീയ മഹിളാ ഫെഡറേഷൻ ദേശീയ സമ്മേളനത്തിന് സമാപനം; അരുണാ റോയി പ്രസിഡന്റും ആനി രാജ ജനറൽ സെക്രട്ടറിയും

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: ദേശീയ മഹിളാ ഫെഡറേഷൻ (നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ- എൻഎഫ്‌ഐഡബ്ല്യു) ദേശീയ സമ്മേളനം സമാപിച്ചു. സംഘടനയുടെ പ്രസിഡന്റായി അരുണ റോയിയെയും ജനറൽ സെക്രട്ടറിയായി ആനി രാജയെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. കമല സദാനന്ദൻ (കേരളം), ഗാർഗി ചക്രവർത്തി, നൂർ സെയ്ദ്, അസമി ഗോഗോയ്, സുശീല സഹായ്, പത്മാവതി, ദുർഗ ഭവാനി, ഫിലോമിന, രജീന്ദർ കൗർ, ആശ മിശ്ര എന്നിവരാണ് വൈസ്പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. പി വസന്തം (കേരളം), അരുണ സിൻഹ, നിഷ സിദ്ദു, കമൽജിത്, നിവേദിത ഝാ, ഡോ. രജനി, കൊണോനിറ്റ റോയ്, ദീപ്തി എന്നിവരെയും തെരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് ജെ ചിഞ്ചുറാണി, ഇ എസ് ബിജിമോൾ എംഎൽഎ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ എന്നിവർ ദേശീയ എക്‌സിക്യൂട്ടീവിലും വിജയമ്മ ലാലി, എം പി മണിയമ്മ, ദീപ്തി അജയകുമാർ, ലീനാമ്മ ഉദയകുമാർ, ശ്രീകുമാരി എസ്, സ്വർണലത, സുമലത മോഹൻദാസ്, മഹിത മൂർത്തി, പി പി വിമല, പി ഭാർഗവി എന്നിവർ ദേശീയ കൗൺസിലിലും അംഗങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP