Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സ്യബന്ധന ബോട്ട് അനധികൃതമായി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചു; ഏഴ് പേർ യാത്ര ചെയ്യേണ്ടിടത്ത് കയറിയത് ഇരുപതിലധികം പേർ; തിരുച്ചെന്തൂർ കടലിൽ ബോട്ട് മറിഞ്ഞ്‌ ഒമ്പത് പേർ മരിച്ചു; ബോട്ടുടമ അറസ്റ്റിൽ

മത്സ്യബന്ധന ബോട്ട് അനധികൃതമായി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചു; ഏഴ് പേർ യാത്ര ചെയ്യേണ്ടിടത്ത് കയറിയത് ഇരുപതിലധികം പേർ; തിരുച്ചെന്തൂർ കടലിൽ ബോട്ട് മറിഞ്ഞ്‌ ഒമ്പത് പേർ മരിച്ചു; ബോട്ടുടമ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ തൂത്തൂക്കുടിയിൽ കടലിൽ ബോട്ട് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ നാല് സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്. പരുക്കേറ്റ നാലു പേരെ തിരുച്ചെന്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. മൽസ്യബന്ധന ബോട്ടിൽ കടൽ കാണാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ മണപ്പാട് കടലിലാണ് ദുരന്തമുണ്ടായത്. ബോട്ട് മറിഞ്ഞ് മരിച്ചവരിൽ ഒമ്പത് പേർ വിനോദസഞ്ചാരികളാണ്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ബോട്ട് യാത്രക്കാരിൽ ഭൂരിഭാഗവും തിരുച്ചി, തൂത്തുക്കുടി ജില്ലയിൽനിന്നുള്ളവരായിരുന്നു. മത്സ്യബന്ധന ബോട്ട് അനധികൃതമായി വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു. ഏഴ് പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന ബോട്ടിൽ ഇരുപതിലധികം പേരെയാണ് കയറ്റിയിരുന്നത്. ബോട്ടിന്റെ ഉടമ ശെൽവമാണ് ഓടിച്ചിരുന്നത്.

അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ശക്തമായ കാറ്റടിച്ചതും കൂടുതൽ പേർ യാത്ര ചെയ്തതുമാണ് അപകടകാരണമായതെന്ന് അറിയുന്നു. റവന്യൂ-പൊലീസ് അധികൃതരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP