Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

ടോൾ പ്ലാസകളിൽ ടോളിനെ ചൊല്ലി തർക്കം; ടോൾ ബൂത്ത് ഇടിച്ചു തകർത്ത് ജെസിബി ഡ്രൈവർ

ടോൾ പ്ലാസകളിൽ ടോളിനെ ചൊല്ലി തർക്കം; ടോൾ ബൂത്ത് ഇടിച്ചു തകർത്ത് ജെസിബി ഡ്രൈവർ

മറുനാടൻ മലയാളി ബ്യൂറോ

ഹാപൂർ: ടോൾ പ്ലാസകളിൽ ടോളിനെ ചൊല്ലി തർക്കത്തിന് പിന്നാലെ ടോൾ ബൂത്ത് ഇടിച്ചു തകർത്ത് ജെസിബി ഡ്രൈവർ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. ജീവനക്കാർ ടോൾ ചോദിച്ചതിൽ പ്രകോപിതനായ ഒരു ജെസിബി ഡ്രൈവർ ടോൾ പ്ലാസ തന്റെ വാഹനം ഉപയോഗിച്ച് തകർക്കുന്ന വീഡിയോ പുറത്തുവന്നു.

ഡൽഹി-ലക്നൗ ഹൈവേ എൻഎച്ച്-9-ലെ പിൽഖുവ പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഛിജരാസി ടോൾ പ്ലാസയിലാണ് സംഭവം. ടോൾ ബൂത്തിലൂടെ കടന്നുപോകുകയായിരുന്ന ബുൾഡോസർ ഡ്രൈവറോട് ടോൾ തൊഴിലാളികൾ ടോൾ പണം ആവശ്യപ്പെട്ടു. ഇതോടെ കോപാകുലനായ ബുൾഡോസർ ഡ്രൈവർ വാഹനം ഉപയോഗിച്ച് രണ്ട് ടോൾ ബൂത്തുകളും തകർത്തു.

ടോൾ പ്ലാസയിൽ, ജീവനക്കാർ ബുൾഡോസർ ഡ്രൈവറുടെ വീഡിയോകൾ ചിത്രീകരിക്കുന്നതിനിടെ ഇയാൾ ബുൾഡോസർ ഉപയോഗിച്ച് ബൂത്തുകൾ പൊളിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജെസിബി ടോൾ ബൂത്തിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് ടോൾ മാനേജർ അജിത് ചൗധരി പറഞ്ഞു. ടോൾ തൊഴിലാളികൾ ടോൾ ചാർജ് ചോദിച്ചപ്പോൾ അസഭ്യം പറയുകയും ജെസിബി കൊണ്ട് ഇടിച്ച് രണ്ട് ടോൾ ബൂത്തുകൾ തകർക്കുകയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ തകരുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തു. ടോൾ പ്ലാസ തകർത്ത ജെസിബി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം ജെസിബിയും കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP