Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

ഗാന്ധികുടുംബവുമായി അഭേദ്യമായ ബന്ധം; കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിട്ട് ഷെയ്ഖ് ഹസീനയും സോണിയ ഗാന്ധിയും; കൂടിക്കാഴ്ചയിൽ രാഹുലും പ്രിയങ്കയും

ഗാന്ധികുടുംബവുമായി അഭേദ്യമായ ബന്ധം; കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിട്ട് ഷെയ്ഖ് ഹസീനയും സോണിയ ഗാന്ധിയും; കൂടിക്കാഴ്ചയിൽ രാഹുലും പ്രിയങ്കയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്സൺ സോണിയ ഗാന്ധി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനാണ് ഷെയ്ഖ്് ഹസീന ന്യൂഡൽഹിയിലെത്തിയത്.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഷെയ്ഖ് ഹസീനക്ക് ഗാന്ധികുടുംബവുമായി അഭേദ്യമായ ബന്ധമുണ്ട്. ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനും ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമായിരുന്നു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ദിര ഗാന്ധി തന്ത്രപ്രധാന പങ്കുവഹിച്ചിരുന്നു. അതിനു ശേഷവും ഇരുനേതാക്കളും ബന്ധം തുടർന്നു.

ശനിയാഴ്ചയാണ് ഹസീന ന്യൂഡൽഹിയിലെത്തിയത്. ഹസീനക്കൊപ്പം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ എന്നിവരും മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. മൂന്നാംവട്ടവും അധികാരത്തിലെത്തിയ എൻ.ഡി.എ സർക്കാരിനെ ഹസീന അഭിനന്ദിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി തുടരുമെന്നും അവർ വ്യക്തമാക്കി. മോദിയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചിട്ടുണ്ട് ഹസീന.

നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ 2009 ൽ വീണ്ടും അധികാരത്തിലേറിയ അവർ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് കൂടിയാണ്. 2009 ൽ ഇന്ത്യ ഭരിച്ചിരുന്നത് യുപിഎ സർക്കാരായിരുന്നു. 2011 ൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.

ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്‌മാമായിരുന്നു ബംഗ്ലാദേശിന്റെ സ്ഥാപക നേതാവ്. ഇന്ദിരാഗാന്ധിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ് ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിക്കുമിടൽ നിലനിൽക്കുന്നത്. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ദിരാ ഗാന്ധിയുടെ ഇടപെടൽ നിർണായകമായിരുന്നു. ഇതിലൂടെയാണ് പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് പിന്നീട് സ്വതന്ത്ര രാജ്യമായി മാറിയത്. ശനിയാഴ്ചയാണ് ഷെയ്ഖ് ഹസീന ഡൽഹിയിലെത്തിയത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു, നേപ്പാൽ പ്രധാനമന്ത്രി പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗ എന്നിവരും ഇന്നലെ നടന്ന സത്യപ്രതിജ്ഞയിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP