Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

നവീൻ പട്‌നായിക്കിന്റെ അനാരോഗ്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

നവീൻ പട്‌നായിക്കിന്റെ അനാരോഗ്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ അനാരോഗ്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിച്ചത്. മൈക്ക് പോഡിയത്തിൽ തൊട്ട് സംസാരിക്കുന്നതിനിടെ പട്‌നായിക്കിന്റെ ഇടതു കൈയിൽ വലിയ വിറയൽ അനുഭവപ്പെട്ടു.

അനുയായിയായ വി.കെ പാണ്ഡ്യനായിരുന്നു മൈക്ക് പിടിച്ചിരുന്നത്. നവീനിന്റെ കൈ വിറയ്ക്കുന്നത് കണ്ട പാണ്ഡ്യൻ ഇത് പിന്നീട് പോഡിയത്തിന് ഉള്ളിലേക്ക് പിടിച്ചുവച്ച് മറയ്ക്കുന്നതും കാണാം. ഒഡീഷ മുഖ്യമന്ത്രിയുടെ ആരോഗ്യം മോശമാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ വീഡിയോ.

എന്നാൽ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും ഒരു മാസമായി ഒഡീഷയിൽ പ്രചാരണത്തിന് സജീവമാണെന്നും നവീൻ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. നവീൻ തടവിലാണെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമ്മ പറഞ്ഞിരുന്നു. പ്രായാധിക്യവും അനാരോഗ്യം അലട്ടുന്ന നവീൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP