Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ബോളിവുഡ് സിനിമാലോകം ഒരു നുണയാണ്; അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് കങ്കണ റണാവത്ത്

ബോളിവുഡ് സിനിമാലോകം ഒരു നുണയാണ്; അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് കങ്കണ റണാവത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞു. ഹിമാചൽ പ്രദേശിലെ മണ്ഡിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് കങ്കണാ റണാവത്ത്.

സിനിമാ മേഖലയിലുള്ളവർ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനായുള്ള കുമിള പോലെ തിളങ്ങുന്ന ഒരു വ്യാജലോകം മാത്രമാണത്. ഒരു ജോലിക്കുവേണ്ടി മാത്രം ഒരു കാര്യം ചെയ്യാൻ താൻ തയ്യാറല്ല.

അഭിനയം മടുത്ത സാഹചര്യങ്ങളിലാണ് എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത്. കൂടാതെ, നല്ലൊരു അഭിനേത്രിയാണെന്നും ബോളിവുഡ് വിട്ടുപോകരുതെന്ന് സിനിമാപ്രവർത്തകർ തന്നോട് പറയാറുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങാണ് മണ്ഡലത്തിലെ കങ്കണയുടെ പ്രധാന എതിരാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP