Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

പട്നയിൽ ഹോട്ടലിൽ തീപിടിത്തം; ആറുപേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്

പട്നയിൽ ഹോട്ടലിൽ തീപിടിത്തം; ആറുപേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്

മറുനാടൻ ഡെസ്‌ക്‌

പട്ന: പട്നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹോട്ടലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പട്ന റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേർക്ക് പൊള്ളലേറ്റതായാണ് വിവരം.

ഹോട്ടലിൽ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി പട്ന അഗ്‌നിരക്ഷാ സേനാ ഡയറക്ടർ ജനറൽ ശോഭാ അഹൊകാകർ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP