Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് ദൂരദർശൻ അവതാരക; രക്ത സമ്മർദം താഴ്ന്നതോടെയെന്ന് പ്രതികരണം

വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് ദൂരദർശൻ അവതാരക; രക്ത സമ്മർദം താഴ്ന്നതോടെയെന്ന് പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: തത്സമയ വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്ക്കിടെ ഫ്‌ളോറിൽ തലകറങ്ങി വീണത്. ദൂരദർശൻ കേന്ദ്രത്തിന്റെ ബംഗാൾ ശാഖയിലാണ് ഇവർ ജോലി ചെയ്യുന്നത്.

കുഴഞ്ഞു വീണതിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും അവർ തന്നെ സോഷ്യൽ മീഡിയിയൽ പങ്കുവച്ച ഒരു വീഡിയോയിൽ വ്യക്തമാക്കി. രക്ത സമ്മർദം താഴ്ന്നതോടെയാണ് താൻ ബ്ലാക്ക് ഔട്ടായി വീണതെന്ന് അവർ പറഞ്ഞു. എനിക്ക് വയ്യാതിരിക്കുകയായിരുന്നു. വെള്ളം കുടിച്ചാൽ ശരിയാകുമെന്നാണ് കരുതിയത്.

'നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് പതിയെ വയ്യാതായി.ഞാൻ വിചാരിച്ചത് വാർത്ത വായിച്ച് പൂർത്തിയാക്കാനാകുമെന്നാണ് പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്ച മങ്ങി. പിന്നീട് ബ്ലക്ക് ഔട്ടായി''.-ലോപമുദ്ര സിൻഹ പറഞ്ഞു. വെള്ളിയാഴ്ച ബംഗാളിൽ രേഖപ്പെടുത്തിയത് ഉയർന്ന താപനിലയാണ്. 42.5 ഡി?ഗ്രി സെൽഷ്യസാണ് പനഡഡിൽ രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP