ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ക്യാബ് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഫിറോസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാബ് ഡ്രൈവറായ മുഹമ്മദ് സാക്കിബ് (36) എന്നയാളെയാണ് ഫിറോസ് കൊലപ്പെടുത്തിയത്.

സംഭവ ശേഷം ഫിറോസ് ഒളിവിൽ പോയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യാനായി എത്തിയ പൊലീസും ഫിറോസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഫിറോസ് പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചും വെടിയുതിർത്തു. ഫിറോസിന്റെ ഇടതു കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏപ്രിൽ 15ന് അർധരാത്രി സാക്കിർ നഗർ നിവാസിയായ മുഹമ്മദ് സാക്കിബും ഫിറോസും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഫിറോസ് ഇയാളെ വെടി വെക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സാക്കിബ് മരിക്കുകയായിരുന്നു.