Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

നാമനിർദേശ പത്രികയിൽ പിന്തുണച്ചവർ പിന്മാറി; സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി; ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം

നാമനിർദേശ പത്രികയിൽ പിന്തുണച്ചവർ പിന്മാറി; സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി; ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

സൂററ്റ്: സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി. നാമനിർദേശ പത്രികയിൽ പിന്തുണച്ചവർ പിന്മാറിയതോടെയാണ് നടപടി. നിലേഷിനെ നിർദേശിച്ച മൂന്നു പേരും നാമനിർദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയതോടെയാണ് പത്രിക അസാധുവായത്.

കഴിഞ്ഞ ദിവസം മൂന്നു പേരെയും കാണാനില്ലെന്ന് കാണിച്ച് കോൺഗ്രസ് പരാതി നൽകിയിരുന്നു. മണ്ഡലത്തിൽ പകരം സ്ഥാനാർത്ഥിയായി നിലേഷിനൊപ്പം നാമനിർദേശ പത്രിക നൽകിയ സുരേഷ് പദ്‌ലസയുടെ പത്രികയും തള്ളി. സുരേഷിന്റെ ഏക നിർദേശകൻ പിന്മാറിയതോടെയാണിത്. ഇതോടെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉണ്ടാകില്ല. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ റാഞ്ചിയിലെ റാലിയിൽ രാഹുൽഗാന്ധി പങ്കെടുക്കുന്നില്ല. ശാരീരികമായി സുഖമില്ലാത്തിതുകൊണ്ടെന്നാണ് പാർട്ടിയുടെ വിശദീകരണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രവാൾ റാലിയിൽ പങ്കെടുക്കുന്നുണ്ട്.റാലിയിൽ കോൺഗ്രസ് - ആർജെഡി നേതാക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.ചത്ര സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് സൂചന.അണികൾ തമ്മിൽ കസേര എറിഞ്ഞും പ്രതിഷേധിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP