Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ തർക്കം; മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു

വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ തർക്കം; മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

നോയിഡ: വിവാഹ ചടങ്ങിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.

തിങ്കളാഴ്ച രാത്രിയാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഹോഷിയാർപൂർ സ്വദേശി അശോക് യാദവാണ് മരിച്ചത്. മകന്റെ ഭാര്യാപിതാവ് ശേഖർ യാദവാണ് അശോകിനെ വെടിവെച്ചതെന്നാണ് വിവരം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അശോകന്റെ മകൻ ശേഖറിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. പക്ഷേ, ദമ്പതികളുടെ ദാമ്പത്യം സന്തോഷകരമായിരുന്നില്ല.

ദാമ്പത്യ പ്രശ്‌നങ്ങൾ വഷളായതോടെ ഇരുവരും വിവാഹമോചനത്തിന് തയ്യാറായി. ഇതേച്ചൊല്ലി ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അശോകും ശേഖറും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ശേഖർ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ അശോകിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരയുടെ ബന്ധുവിന്റെ പരാതിയിൽ ശേഖർ യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെടിവെപ്പിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് വിവാഹത്തിൽ പങ്കെടുത്തവരുമായി പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ സുനിതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP