Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

കളിക്കുന്നതിനിടെ ഫാനിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങളായ നാലു കുട്ടികൾ മരിച്ചു; കൂട്ട മരണം ഫാനിന്റെ വയറിൽ തൊട്ട കുട്ടികളിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ: കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് ചലനമറ്റ് കിടക്കുന്ന കുട്ടികളെ

കളിക്കുന്നതിനിടെ ഫാനിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങളായ നാലു കുട്ടികൾ മരിച്ചു; കൂട്ട മരണം ഫാനിന്റെ വയറിൽ തൊട്ട കുട്ടികളിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ: കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് ചലനമറ്റ് കിടക്കുന്ന കുട്ടികളെ

സ്വന്തം ലേഖകൻ

ഉന്നാവ്: പെഡസ്റ്റൽ ഫാനിൽനിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ ലൽമൻ ഖേദ ഗ്രാമത്തിലാണ് നാട്ടുകാരെ കണ്ണീരിലാഴ്‌ത്തിയ സംഭവം. വീരേന്ദ്രകുമാറിന്റെ മക്കളായ മായങ്ക് (9), സഹോദരൻ ഹിമാങ്ക് (6), സഹോദരിമാരായ ഹിമാൻഷി (8), മൻസി(5) എന്നിവരാണ് ഒരുമിച്ച് മരിച്ചത്.

വീടിനുള്ളിൽ കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ ഫാനിന്റെ വയറിൽ തൊടുകയും ഷോക്കേൽക്കുകയും ചെയ്തു. കരച്ചിൽ കേട്ട് ഓടിയെത്തിയ മറ്റ് സഹോദരങ്ങൾ ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർക്കും ഷോക്കേൽക്കുകയായിരുന്നു. സംഭവ സമയത്ത് കുട്ടികളുടെ മാതാപിതാക്കൾ കൃഷിയിടത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ മക്കൾ ചലനമറ്റ് കിടക്കുന്നതാണു കണ്ടത്.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ലഭ്യമാക്കും. സംഭവത്തെക്കുറിച്ച് ബരസ്വാഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP