Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് മത്സരിക്കാൻ തയാർ; ഉറപ്പായും ജയിക്കുമെന്ന് ബ്രിജ്ഭൂഷൺ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് മത്സരിക്കാൻ തയാർ; ഉറപ്പായും ജയിക്കുമെന്ന് ബ്രിജ്ഭൂഷൺ

മറുനാടൻ മലയാളി ബ്യൂറോ

ഗോണ്ട: പാർട്ടി അനുവദിച്ചാൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് മത്സരിക്കാൻ തയാറാണെന്ന് ബിജെപി എംപിയും മുൻ ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. ഹരിയാനയിലെ ജാട്ട് സമുദായത്തിൽ നിന്ന് വളരെയധികം പിന്തുണയുണ്ടെന്നും അതിനാൽ പാർട്ടി അവസരം നൽകുകയാണെങ്കിൽ ഉറപ്പായും വിജയിക്കുമെന്നും ബ്രിജ്ഭൂഷൺ അവകാശപ്പെട്ടു. പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബ്രിജ്ഭൂഷൺ.

''ഹരിയാനയിൽ പോകുമ്പോൾ ആളുകൾ വന്ന് കാണാറുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ നിങ്ങളെ വിജയിപ്പിക്കാം എന്നും പറയാറുണ്ട്.''-ബ്രിജ്ഭൂഷൺ പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്നു തന്നെ ജനവിധി തേടുമെന്ന് ബ്രിജ്ഭൂഷൺ നേരത്തേയും പറഞ്ഞിരുന്നു.

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ കഴിഞ്ഞ ജൂലൈയിൽ ബ്രിജ്ഭൂഷണ് ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബ്രിജ്ഭൂഷണെതിരെ ജൂൺ 13ന് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കുറ്റങ്ങൾ തെളിഞ്ഞാൽ മൂന്നുമുതൽ അഞ്ച് വർഷം വരെ തടവ്ശിക്ഷ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP