Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

തൃക്കരിപ്പൂർ പരത്തിച്ചാലിൽ ഗൃഹനാഥന്റെ ദുരൂഹ മരണം; മകളുടെ ഭർത്താവ് അറസ്റ്റിൽ

തൃക്കരിപ്പൂർ പരത്തിച്ചാലിൽ ഗൃഹനാഥന്റെ ദുരൂഹ മരണം; മകളുടെ ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് തൃക്കരിപ്പൂർ പരത്തിച്ചാലിൽ ഗൃഹനാഥന് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. വെൽഡിങ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെയാണ് കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ ചോര വാർന്ന നിലയിലായിരുന്നു ബാലകൃഷ്ണന്റെ (54) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ് രജീഷ് (36) ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.

വർഷങ്ങളായി വീട്ടിൽ തനിച്ച് താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണൻ. ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരൻ വീടിനടുത്ത് രക്തം കണ്ടതോടെ ചന്തേര പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണം. സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവുകയും രജീഷ്, ബാലകൃഷ്ണനെ പിടിച്ച് തള്ളിയപ്പോൾ തലയിടിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് ബാലകൃഷ്ണൻ മരിച്ചതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP