Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

'കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തരുത്; രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ എതിർക്കേണ്ട സാഹചര്യം സൃഷ്ടിക്കരുത്'; ആവശ്യം ഉന്നയിച്ച് ആർജെഡി കേരള ഘടകം

'കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തരുത്; രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ എതിർക്കേണ്ട സാഹചര്യം സൃഷ്ടിക്കരുത്'; ആവശ്യം ഉന്നയിച്ച് ആർജെഡി കേരള ഘടകം

മറുനാടൻ ഡെസ്‌ക്‌

പട്‌ന: കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന ഒരു സമീപനം സ്വീകരിക്കാൻ പാടില്ലെന്ന് ആർജെഡി കേരള ഘടകം പ്രതിനിധി സംഘം പാർട്ടി കേന്ദ്ര നേതാക്കളെ നേരിട്ടുകണ്ട് അഭ്യർത്ഥിച്ചു. ഇടതു മുന്നണിയുടെ ഭാഗമായ എൽജെഡി ആർജെഡിയിൽ ലയിക്കുന്നുവെന്ന പ്രചരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആർജെഡി ആസ്ഥാനത്ത് പാർട്ടി സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദിഖി, ജനറൽ സെക്രട്ടറി ബോലാ യാദവ് എന്നിവരുമായാണു കേരള നേതാക്കൾ ചർച്ച നടത്തിയത്.

കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മൽസരിക്കുമ്പോൾ ആർജെഡിക്ക് ഇടതു മുന്നണിയുടെ ഭാഗമായിനിന്ന് എതിർക്കേണ്ട സാഹചര്യം സൃഷ്ടിക്കരുതെന്ന് കേരള നേതാക്കൾ അറിയിച്ചു.

ആർജെഡി കേരള ഘടകം പ്രസിഡന്റ് ജോൺ ജോണിനെ അനുകൂലിക്കുന്ന നേതാക്കളായിരുന്നു പ്രതിനിധി സംഘത്തിൽ. ആർജെഡി കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് ടോമി ജോസഫിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിൽ അനി കെ.മാത്യു, എൻ.ഒ.കുട്ടപ്പൻ, യൂസഫലി മടവൂർ, മനോജ് ജോസഫ്, ജോൺ സാമുവൽ, അബ്ദുല്ല എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP