Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ബലാത്സംഗശ്രമം പരാജയപ്പെട്ടു; യുവതിയെ സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; സുരക്ഷ ജീവനക്കാരനെതിരെ കേസെടുത്തു

ബലാത്സംഗശ്രമം പരാജയപ്പെട്ടു; യുവതിയെ സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; സുരക്ഷ ജീവനക്കാരനെതിരെ കേസെടുത്തു

മറുനാടൻ ഡെസ്‌ക്‌

ഗുരുഗ്രാം: ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.20ഓടെ ഗുരുഗ്രാമിലെ സെക്ടർ-92ൽ സ്ഥിതി ചെയ്യുന്ന സാരെ ഹോംസ് സൊസൈറ്റിയിലാണ് സംഭവം. സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരനാണ് 25കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.

ഈ ശ്രമം ചെറുത്തതോടെ അക്രമി സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ചികിത്സയിലായ യുവതി മൊഴി നൽകാനുള്ള ആരോഗ്യനിലയിലല്ലെന്നും ഉടൻ തുടർ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

ആക്രമണം നടക്കുമ്പോൾ ഭാര്യ ഫ്‌ളാറ്റിൽ ഒറ്റക്കായിരുന്നു. അറ്റകുറ്റപണി ചെയ്യാനെത്തിയ സുരക്ഷാ ജീവനക്കാരനാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എതിർത്തതോടെ സ്‌ക്രൂഡ്രൈവർ കൊണ്ട് പരിക്കേൽപ്പിച്ച ശേഷം അക്രമി കടന്നുകളഞ്ഞുവെന്ന് ഭർത്താവ് മൊഴി നൽകി. പരാതിയിൽ സുരക്ഷ ജീവനക്കാരനെതിരെ കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP