Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

സ്ത്രീകളെ കൊല്ലുന്നവർക്ക് ശിക്ഷാ ഇളവ് നൽകി ജയിൽ മോചനം അനുവദിക്കാനാകില്ലെന്ന കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി; അങ്കമാലിക്കാരന് ജയിൽ മോചനം

സ്ത്രീകളെ കൊല്ലുന്നവർക്ക് ശിക്ഷാ ഇളവ് നൽകി ജയിൽ മോചനം അനുവദിക്കാനാകില്ലെന്ന കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി; അങ്കമാലിക്കാരന് ജയിൽ മോചനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്ത്രീകളെ കൊല്ലുന്നവർക്ക് ശിക്ഷാ ഇളവ് നൽകി ജയിൽ മോചനം അനുവദിക്കാനാകില്ലെന്ന കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിലെ കുറ്റവാളിയെ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തള്ളിയത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും കുറ്റവാളിയെ ദീർഘനാൾ വീണ്ടും ജയിലിലിടുന്നത് ക്രൂരതയാണെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി.

ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയായ അങ്കമാലി സ്വദേശിയെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 1994 സെപ്റ്റംബർ 16 ന് നാണ് ബന്ധുവിനെ ബലാത്സംഗം ചെയ്ത ശേഷം റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് പ്രതി കൊലപ്പെടുത്തിയത്. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പ്രതി ഏതാണ്ട് 25 വർഷത്തിൽ അധികമായി ജയിലിൽ കഴിയുകയാണ്. ഇരുപത്തിയഞ്ച് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ തനിക്ക് 1958-ലെ ജയിൽ ചട്ടങ്ങൾ പ്രകാരവും, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകൾ പ്രകാരവും ശിക്ഷാ ഇളവിലൂടെ ജയിൽ മോചനത്തിന് അർഹത ഉണ്ടെന്നായിരുന്നു പ്രതിയുടെ വാദം. ഇതാണ് അംഗീകരിക്കപ്പെട്ടത്.

ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാർശ ചെയ്തിട്ടും ജയിൽചട്ടങ്ങളിലെ ഭേഗതി ചൂണ്ടിക്കാട്ടി സർക്കാർ മോചനം നിഷേധിക്കുവെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. സ്ത്രീകളെ കൊലപ്പെടുത്തുന്നവർക്കും, പോസ്‌കോ കേസിലെ കുറ്റവാളികൾക്കും ശിക്ഷാ ഇളവ് നൽകി ജയിൽ മോചനം അനുവദിക്കരുതെന്ന നിലപാടാണ് ജിഷ കൊലപാതക കേസിന് ശേഷം സംസ്ഥാന സർക്കാർ സ്വീകരിച്ചുവന്നത്. ഈ സാഹചര്യത്തിൽ പ്രതിക്ക് ശിക്ഷ ഇളവ് നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചു.

ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മാരായ എസ് രവീന്ദ്ര ഭട്ട്, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചവർക്ക് തിരികെ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP