Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ കേസ്: അസം മുഖ്യമന്ത്രി ഹാജരാകണമെന്ന് കോടതി

രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ കേസ്: അസം മുഖ്യമന്ത്രി ഹാജരാകണമെന്ന് കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ 21ന് നേരിട്ട് ഹാജരാകണമെന്ന് ഉത്തരാഖണ്ഡ് കോടതി. ഉദ്ധം സിങ് നഗർ ജില്ല സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. 2022ൽ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഹിമന്ത ബിശ്വ ശർമ മോശം പരാമർശം നടത്തിയത്. ഉത്തരാഖണ്ഡ് സ്റ്റേറ്റ് കോൺഗ്രസ് വക്താവ് ഗണേശ് ഉപാദ്ധ്യായയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.

''ഉത്തരാഖണ്ഡിന്റെയും രാജ്യത്തിന്റെയും അഭിമാനമായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി. രാഹുൽ ഗാന്ധി അതിന് തെളിവ് ചോദിച്ചു. നിങ്ങൾ ഏത് പിതാവിന്റെ മകനാണെന്ന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് അന്വേഷിച്ചിട്ടുണ്ടോ സായുധ സേനക്ക് തെളിവ് ചോദിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം'' എന്നായിരുന്നു ശർമയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP