Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പ്രതികാരം; ആശുപത്രിയിൽ വെച്ച് 19കാരിയെ കാന്റീൻ ജീവനക്കാരൻ ബലാത്സംഗം ചെയ്‌തെന്ന് പരാതി

വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പ്രതികാരം; ആശുപത്രിയിൽ വെച്ച് 19കാരിയെ കാന്റീൻ ജീവനക്കാരൻ ബലാത്സംഗം ചെയ്‌തെന്ന് പരാതി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ആശുപത്രിയിൽ വെച്ച് കാന്റീൻ ജീവനക്കാരൻ 19കാരിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനെ പരിചരിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. ലിഫ്റ്റിൽ തന്നെ പിന്തുടർന്ന പ്രതി, ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഹൈദരാബാദിലെ എസ്ആർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 19 കാരിയെ പ്രതിക്ക് പരിചയപ്പെടുത്തിയതെന്ന് എസ്ആർ നഗർ പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനും പരാതിക്കാരിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. കാന്റീനിൽ ജോലി ചെയ്യുന്നയാൾ എന്നു പറഞ്ഞാണ് സുരക്ഷാ ജീവനക്കാരൻ യുവാവിനെ പരിചയപ്പെടുത്തിയത്. എന്ത് ആവശ്യത്തിനും സമീപിക്കാമെന്നും പറഞ്ഞു. യുവതി കാന്റീനിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോഴായിരുന്നു ഇത്.

പിന്നീട് യുവതി ലിഫ്റ്റിൽ കയറിയപ്പോൾ പ്രതി പിന്തുടർന്നു. തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ലിഫ്റ്റ് അഞ്ചാം നിലയിൽ എത്തിയപ്പോൾ രണ്ടാം നിലയിൽ വെച്ച് സംസാരിക്കാമെന്ന് പറഞ്ഞു. ലിഫ്റ്റ് രണ്ടാം നിലയിലെത്തിയപ്പോൾ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പ്രതി പറഞ്ഞു. ഫോൺ നമ്പർ നൽകാൻ യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കെട്ടിടത്തിന്റെ അതേ നിലയിലെ ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി നിലവിളിച്ചതോടെ പ്രതി യുവതിയെ രക്ത സാമ്പിൾ ശേഖരിക്കുന്ന മുറിയിലേക്ക് വലിച്ചിഴച്ച് വീണ്ടും ബലാത്സംഗം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് സഹായത്തിനായി സഹോദരനെ വിളിച്ചു. അപ്പോഴേക്കും പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP