Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

അഴുക്കുചാലിൽനിന്നും കണ്ടെടുത്ത മൃതദേഹം കാണാതായ യുവാവിന്റേതെന്ന് കരുതി ഏറ്റുവാങ്ങി; സംസ്‌കരിക്കാൻ ഒരുങ്ങുന്നതിനിടെ ബന്ധുക്കൾക്ക് പൊലീസിന്റെ അറിയിപ്പ്; കാണാതായ യുവാവിനെ ജീവനോടെ കണ്ടെത്തി

അഴുക്കുചാലിൽനിന്നും കണ്ടെടുത്ത മൃതദേഹം കാണാതായ യുവാവിന്റേതെന്ന് കരുതി ഏറ്റുവാങ്ങി; സംസ്‌കരിക്കാൻ ഒരുങ്ങുന്നതിനിടെ ബന്ധുക്കൾക്ക് പൊലീസിന്റെ അറിയിപ്പ്; കാണാതായ യുവാവിനെ ജീവനോടെ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

മുസഫർനഗർ: കാണാതായ യുവാവിന്റേതെന്ന് കരുതി അഴുക്കുചാലിൽ നിന്നും കണ്ടെടുത്ത മൃതദേഹം സംസ്‌കരിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നതിനിടെ കാണാതായ യുവാവിനെ ജീവനോടെ കണ്ടെത്തി. കാണാതായ യുവാവിന്റേതാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹമാണ് കുടുംബാംഗങ്ങൾ സംസ്‌കരിക്കാനൊരുങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് അഴുക്കുചാലിൽനിന്ന് തലയും കൈയും അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം ഉത്തർപ്രദേശിലെ മുസഫർനഗറിൽനിന്ന് കാണാതായ യുവാവിന്റേതാണെന്ന് തെറ്റിദ്ധരിച്ച് കുടുംബാംഗങ്ങൾ കൈപറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

മുസഫർനഗറിലെ മൻസുർപുർ സ്വദേശിയായ മോൻടി കുമാർ എന്ന യുവാവ് മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഓഗസ്റ്റ് 31നാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മൻസുർപുർ പൊലീസിൽ പരാതി നൽകുന്നത്. 18വയസുള്ള ഇരുവരും ഒളിച്ചോടിയതാകുമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇതിനിടയിലാണ് സെപ്റ്റംബർ ഒമ്പതിന് ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിൽ സർദാർ വല്ലഭായ് പട്ടേൽ കാർഷിക സർവകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലിൽ തലയും കൈയും അറുത്തുമാറ്റപ്പെട്ട നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

20 വയസ് തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വിവരം മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. തുടർന്ന് പൊലീസ് വിവരം മൻസൂർപുർ ടൗണിലെ കാണാതായ 18വയസുകാരന്റെ കുടുംബത്തെ അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ മീററ്റ് പൊലീസിനെ വിവരം അറിയിച്ച് മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

മോൻടി കുമാർ കഴുത്തിലും കൈയിലും ടാറ്റു പതിച്ചിരുന്നു. ടാറ്റു നോക്കി മൃതദേഹം തിരിച്ചറിയാതിരിക്കാനായിരിക്കാം കൊലപാതകികൾ കൈയും തലയും അറുത്തുമാറ്റിയതെന്ന നിഗമനത്തിൽ മൃതദേഹം മോൻടിയുടേതാണെന്ന് കുടുംബാംഗങ്ങൾ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മീററ്റിൽനിന്ന് മുസഫർനഗറിലേക്ക് മൃതദേഹവുമായി തിരിച്ചുപോയ കുടുംബാംഗങ്ങൾ മൻസുർപുർ പൊലീസ് സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളാണ് മോൻടിയെ കൊലപ്പെടുത്തിയതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനുശേഷം മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾക്കിടെയാണ് മോൻടിയെ പെൺകുട്ടിക്കൊപ്പം ചണ്ഡിഗഡിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിക്കുന്നത്. മോൻടിയെ ജീവനോടെ കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹം ആരുടേതാണെന്ന ദുരൂഹത തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP