Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

കർഷകനായതിനാൽ വിവാഹാലോചനകൾ മുടങ്ങുന്നു; മനോവിഷമത്തിൽ ജീവനൊടുക്കി യുവാവ്

കർഷകനായതിനാൽ വിവാഹാലോചനകൾ മുടങ്ങുന്നു; മനോവിഷമത്തിൽ ജീവനൊടുക്കി യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർഷകനായതിനാൽ വിവാഹാലോചനകൾ മുടങ്ങുന്നുവെന്ന മനോവിഷമത്തിൽ ജീവനൊടുക്കി 36-കാരനായ യുവാവ്. വിഷം കഴിച്ചാണ് മഞ്ജുനാഥ് ജീവനൊടുക്കിയത്. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം.

കഴിഞ്ഞ എട്ട് വർഷത്തോളമായി യുവാവ് വിവാഹിതനാകാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ എത്ര പരിശ്രമിച്ചിട്ടും വധുവിനെ കണ്ടെത്താനായില്ല. കാർഷിക മേഖലയിലാണ് തൊഴിൽ എന്ന കാരണത്താൽ യുവതികൾ താത്പര്യം കാണിച്ചില്ലെന്നാണ് മഞ്ജുനാഥിന്റെ കുടുംബം പറയുന്നത്. നിരാശ സഹിക്കാൻ കഴിയാതെ ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു മഞ്ജുനാഥ്.

വധുവിനെ കണ്ടെത്താൻ കഴിയാത്തതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്ന് മഞ്ജുനാഥ് ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ ബ്യാഗഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP