Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

ഉത്തരാഖണ്ഡ് വികസനത്തിന് 1,322 കോടി അനുവദിച്ച് കേന്ദ്രസർക്കാർ; പ്രധാനമന്ത്രിക്ക് നന്ദി അറയിച്ച് പുഷ്‌കർ സിങ് ധാമി

ഉത്തരാഖണ്ഡ് വികസനത്തിന് 1,322 കോടി അനുവദിച്ച് കേന്ദ്രസർക്കാർ; പ്രധാനമന്ത്രിക്ക് നന്ദി അറയിച്ച് പുഷ്‌കർ സിങ് ധാമി

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് വികസനത്തിന് 1,322 കോടി രൂപ അനുവദിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ഈ തുക സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡിന്റെ വ്യോമഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള വികസന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എയ്‌റോഡ്രോം ലൈസൻസ് അനുവദിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഇനി ലാൻഡിങ്, ടേക്ക്-ഓഫ് സൗകര്യം ലഭ്യമാകുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിന് എയ്റോഡ്രോം ലൈസൻസ് നൽകിയതിന് ശേഷം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നന്ദി പറഞ്ഞു. പിത്തോരഗഡിലെ നൈനി സൈനി വിമാനത്താവളത്തിനായുള്ള എയ്‌റോഡ്രോം ലൈസൻസ് ഡിജിസിഎ ആണ് ഉത്തരാഖണ്ഡിലെ സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അഥോറിറ്റിക്ക് (യുസിഎഡിഅ) കൈമാറിയത്. സംസ്ഥാനത്തെ വ്യോമഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ചുവടുവയ്‌പ്പാണിതെന്ന് മുഖ്യമന്ത്രി ധാമി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP