Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

പുതിയ ബൈക്കിന് പൂജ ചെയ്യാൻ ഗംഗാ നദിയിലെത്തി; 14കാരനെ മുതല കടിച്ചുകൊന്നു

പുതിയ ബൈക്കിന് പൂജ ചെയ്യാൻ ഗംഗാ നദിയിലെത്തി; 14കാരനെ മുതല കടിച്ചുകൊന്നു

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ബിഹാറിൽ കുടുംബത്തിലേക്ക് പുതിയതായി വാങ്ങിയ ബൈക്കിന് പൂജ നടത്തുന്നതിനായി ഗംഗാനദിയിലേക്ക് കുടുംബത്തോടൊപ്പം പോയ 14 വയസുകാരനെ മുതല കടിച്ചുകൊന്നു. രോഷാകുലരായ ബന്ധുക്കൾ നാട്ടുകാരുമായി ചേർന്ന് മുതലയെ അടിച്ചുകൊന്ന് പ്രതികാരം ചെയ്തു.

വൈശാലി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അങ്കിത് കുമാറിനെയാണ് മുതല ആക്രമിച്ചത്. കുടുംബത്തിലേക്ക് പുതിയതായി വാങ്ങിയ ബൈക്ക് ഗംഗാനദിയിൽ പൂജിക്കാനായി കുടുംബത്തോടൊപ്പം എത്തിയതാണ് അങ്കിത് കുമാർ.

പൂജയുടെ ഭാഗമായി സ്നാനം നടത്തുന്നതിനിടെയാണ് അങ്കിത്തിനെ മുതല ആക്രമിച്ചത്. അങ്കിത്തിനെ പിടികൂടി മുതല വെള്ളത്തിന്റെ അടിയിലേക്ക് കൊണ്ടുപോയി. കുട്ടിയെ രക്ഷിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കിട്ടിയത്.

കുട്ടിയുടെ മരണത്തെ തുടർന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുതലയെ പിടികൂടി. തുടർന്ന് ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് മുതലയെ തല്ലിക്കൊന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP