Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

ഇന്ത്യൻ അതിർത്തി കടന്ന് 5.5 കിലോ ഹെറോയിനുമായി പാക് ഡ്രോൺ; ബിഎസ്എഫ് വെടിവെച്ച് വീഴ്‌ത്തി

ഇന്ത്യൻ അതിർത്തി കടന്ന് 5.5 കിലോ ഹെറോയിനുമായി പാക് ഡ്രോൺ; ബിഎസ്എഫ് വെടിവെച്ച് വീഴ്‌ത്തി

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: ലഹരി വസ്തുക്കളുമായി രാജ്യാതിർത്തി കടന്നെത്തിയ പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ച് വീഴ്‌ത്തി പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. അതിർത്തി ഗ്രാമമായ റായിൽ ഡ്രോൺ കണ്ടതോടെ ബിഎസ്എഫ് വെടിവെച്ചിടുകയായിരുന്നു.

റായ് ഗ്രാമത്തിന് സമീപം കഴിഞ്ഞ ദിവസം അതിർത്തി കടന്നെത്തിയ മറ്റൊരു പാക് ഡ്രോൺ ബിഎസ്എഫ് പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും ഡ്രോൺ കണ്ടെത്തിയത്. 5 വിവിധ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു ഹെറോയിൻ. ജൂൺ 10ന് പുലർച്ചെ നാല് മണിയോടെയാണ് ഡ്രോൺ അതിർത്തി കടന്നെത്തിയത്. 5.5 കിലോഗ്രാം ഹെറോയിനാണ് പാക് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് ബിഎസ്എഫ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP