Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർതൃ വീട്ടിൽ കഴിഞ്ഞത് ഒരു ദിവസം മാത്രം; ഭർത്താവിനും കുടുംബത്തിനുമെതിരായ യുവതിയുടെ പരാതി സ്റ്റേ ചെയ്ത് കോടതി

ഭർതൃ വീട്ടിൽ കഴിഞ്ഞത് ഒരു ദിവസം മാത്രം; ഭർത്താവിനും കുടുംബത്തിനുമെതിരായ യുവതിയുടെ പരാതി സ്റ്റേ ചെയ്ത് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ ഒരു ദിവസം മാത്രം കഴിഞ്ഞ യുവതി ഭർത്താവിനെതിരെ നൽകിയ ബലാൽസംഗ ഹർജി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. യുവതിയുടെ പരാതിക്കെതിരെ യുവാവും കുടുംബവും ഹൈക്കോടതിയെ സമീപിപ്പിച്ചിരുന്നു. ഇത് ഫയലിൽ സ്വീകരിച്ചാണ് കോടതിയുടെ നടപടി. നിയമം എങ്ങനെ ദുർവിനിയോഗം ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബംഗളൂരുവിലെ എം.എൻ.സി മോട്ടോർ ബൈക്ക് ഷോറൂമിലെ ജീവനക്കാരായിരുന്നു യുവാവും യുവതിയും. 2023 ജനുവരി 27നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് തന്നെ വധുവിന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. യുവതിക്ക് വിവാഹത്തിനു മുമ്പ് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും അവർ തമ്മിൽ വാട്‌സ് ആപ് വഴി ചാറ്റ് ചെയ്യുന്നതായും ഭർത്താവ് മനസിലാക്കി. ഇതെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് ജനുവരി 29ന് യുവതി ഭർതൃഗൃഹത്തിൽ നിന്ന് ഇറങ്ങിപ്പോയി.

വിവാഹ ദിവസം എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു യുവതിയുടെ പരാതി. ലഹരി പിടിച്ച അവസ്ഥയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് അതിൽ എന്താണ് എഴുതിയത് എന്നുപോലും ഓർക്കുന്നില്ല. പരാതിക്കാരൻ തനിക്ക് മുമ്പ് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കിയെന്നും അതിന്റെ പേരിൽ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

നേരത്തേ സൂചിപ്പിച്ചതുപോലെ സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് വിവാഹം കഴിച്ചത് എന്നതിനാൽ ഇരുവരും തമ്മിലെ ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കണമെന്നും യുവാവിനെതിരെ നടപടിയെടുക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP