Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ബിൻലാദനെ പോലെ താടിവളർത്തുകയാണ് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയാകുമെന്നാണ് അദ്ദേഹം കരുതുന്നത്'; വിവാദ പരാമർശവുമായി ബിജെപി നേതാവ്

'ബിൻലാദനെ പോലെ താടിവളർത്തുകയാണ് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയാകുമെന്നാണ് അദ്ദേഹം കരുതുന്നത്'; വിവാദ പരാമർശവുമായി ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി ബിഹാർ അധ്യക്ഷൻ സമ്രാട്ട് ചൗധരി. രാഹുലിനെ കൊടുംഭീകരൻ ഒസാമ ബിൻലാദനുമായി താരതമ്യം ചെയ്താണ് പരാമർശം. ബിൻലാദനെ പോലെ താടിവളർത്തുകയാണ് രാഹുൽ ഗാന്ധി. എന്നാൽ മോദിയെപ്പോലെ പ്രധാനമന്ത്രിയാകുമെന്നാണ് അദ്ദേഹം കരുതന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. അരാരിയിലെ ഒരു പൊതുയോഗത്തിലായിരുന്നു സമ്രാട്ടിന്റെ വിവാദ പരാമർശം.

പ്രസംഗത്തിനിടെ രാഹുൽ വെറും ശിശുവാണെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. അൻപത് വയസുള്ള രാഹുലിന് അതിന്റെതായ ബുദ്ധിയില്ലെന്നും അദ്ദേഹത്തിന് ഇപ്പോഴും രാഷ്ട്രീയം കുട്ടിക്കളിയാണെന്നും സമ്രാട്ട് കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും രൂക്ഷവിമർശനം നടത്തി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താനാവാത്ത പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മ ചൂണ്ടിക്കാട്ടിയ അദ്ദേഹം നിതീഷ് കുമാറിന്റെ അവസ്ഥ ഗജിനി സിനിമയിലെ അമീർഖാന്റെ മാനസികനില പോലെയാണെന്നും കുറ്റപ്പെടുത്തി. ബിഹാറിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ലൗജിഹാദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഗോവധം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP