Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൺസുഹൃത്തിനും മറ്റൊരു സുഹൃത്തിനും ഒപ്പം 'ബിയർ പാർട്ടി'; ഏഴാംനിലയിൽനിന്ന് ഒന്നാംനിലയിലേക്ക് വീണ പൻവേൽ സ്വദേശിനിക്ക് ദാരുണാന്ത്യം; 19-കാരി കാൽതെന്നിവീണെന്ന് സുഹൃത്തിന്റെ മൊഴി; കേസെടുത്ത് മുംബൈ പൊലീസ്

ആൺസുഹൃത്തിനും മറ്റൊരു സുഹൃത്തിനും ഒപ്പം 'ബിയർ പാർട്ടി'; ഏഴാംനിലയിൽനിന്ന് ഒന്നാംനിലയിലേക്ക് വീണ പൻവേൽ സ്വദേശിനിക്ക് ദാരുണാന്ത്യം; 19-കാരി കാൽതെന്നിവീണെന്ന് സുഹൃത്തിന്റെ മൊഴി; കേസെടുത്ത് മുംബൈ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നവിമുംബൈ ബേലാപുരിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ബിയർ പാർട്ടിയിൽ ആൺസുഹൃത്തിനൊപ്പം പങ്കെടുക്കുന്നതിനിടെ ഏഴാംനിലയിൽനിന്ന് വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം. മുംബൈ പൻവേൽ സ്വദേശിനിയായ 19-കാരിയാണ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബേലാപുർ സ്വദേശിയും ഷോപ്പിങ് മാളിലെ ജീവനക്കാരനുമായ 20-കാരനാണ് പെൺകുട്ടിയുടെ ആൺസുഹൃത്ത്. ഇവരുടെ സുഹൃത്തായ 23-കാരനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.

ആൺസുഹൃത്തിനും മറ്റൊരു സുഹൃത്തിനും ഒപ്പം 'ബിയർ പാർട്ടി'ക്കായാണ് പെൺകുട്ടി കെട്ടിടത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അബദ്ധത്തിൽ കാൽതെന്നിവീണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. ഏഴാംനിലയിൽനിന്ന് ഒന്നാംനിലയിലേക്കാണ് പെൺകുട്ടി വീണതെന്നും തലയ്ക്ക് ഉൾപ്പെടെ ഗുരുതരപരിക്കേറ്റ പെൺകുട്ടിയെ ചോരയിൽ കുളിച്ചനിലയിലാണ് കണ്ടതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

പാതിവഴിയിൽ സ്‌കൂൾ പഠനം നിർത്തിയ പെൺകുട്ടിയും 20-കാരനും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ വിവാഹത്തിന് വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതോടെ പെൺകുട്ടി ആൺസുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതും പതിവായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ആൺസുഹൃത്തിന്റെ വീട്ടിൽ പാർട്ടി നടത്താനായിരുന്നു മൂവർസംഘം ആദ്യംതീരുമാനിച്ചിരുന്നത്. എന്നാൽ വീടിന് പുറത്ത് മറ്റൊരിടത്ത് പാർട്ടി നടത്താമെന്ന് പെൺകുട്ടി നിർബന്ധം പിടിച്ചതോടെ മൂവരും ഷോപ്പിങ് മാളിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് വരികയായിരുന്നു.

കെട്ടിടത്തിലെ ഏഴാംനിലയിലാണ് ഇവർ ആഘോഷത്തിനായി ഒത്തുകൂടിയത്. ഇതിനിടെ ആൺസുഹൃത്ത് മൂത്രമൊഴിക്കാനായി പോയപ്പോൾ പെൺകുട്ടി പിന്നാലെ പോയെന്നും ഇതിനിടെ കാൽതെന്നി വീണെന്നുമാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. ഉടൻതന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

പ്രാഥമികഘട്ടത്തിൽ അപകടമരണമെന്നനിലയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഏഴാംനിലയിൽനിന്ന് ഒഴിഞ്ഞ ബിയർകുപ്പികൾ കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP