Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രഫുൽ പട്ടേലും സുപ്രിയ സുലെയും എൻ.സി.പി വർക്കിങ് പ്രസിഡന്റുമാർ

പ്രഫുൽ പട്ടേലും സുപ്രിയ സുലെയും എൻ.സി.പി വർക്കിങ് പ്രസിഡന്റുമാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും എൻ.സി.പിയുടെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിൽ എൻ.സി.പിയുടെ വൈസ് പ്രസിഡന്റാണ് പ്രഫുൽ പട്ടേൽ. പാർട്ടിയുടെ 25ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. 1999ൽ പി.എ. സാങ്മയാണ് എൻ.സി.പി സ്ഥാപിച്ചത്.

സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ ചുമതലയാണ്. പ്രഫുൽ പട്ടേലിന് മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയും. അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമായി.

എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ തട്ടേക്കരെക്ക് ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ ചുമതലയും നൽകി. നന്ദ ശാസ്ത്രിയെ എൻ.സി.പി ഡൽഹി ഘടകം നേതാവായും ശരദ് പവാർ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP