Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണിപ്പൂർ സംഘർഷം: ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി ഹിമന്ത ബിശ്വ ശർമ

മണിപ്പൂർ സംഘർഷം: ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി ഹിമന്ത ബിശ്വ ശർമ

മറുനാടൻ മലയാളി ബ്യൂറോ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ, മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.

ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ ഇന്നു സൈന്യം നടത്തിയ പരിശോധനയിൽ ബോംബുകളും തോക്കുകളുമുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 72 മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം ഏറെക്കുറെ ശാന്തമായിരുന്നു മണിപ്പുർ. അതിനിടെയാണ് വീണ്ടും സംഘർഷം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിൽ പട്ടാള വേഷത്തിലെത്തിയ മെയ്‌തെയ് ആയുധധാരികൾ 3 കുക്കി ഗ്രാമീണരെ വെടിവച്ചുകൊന്നു.

ഞായറാഴ്ച എട്ടുവയസ്സുള്ള കുട്ടിയെയും അമ്മയെയും ബന്ധുവിനെയും ആൾകൂട്ടം ആംബുലൻസിലിട്ടു ചുട്ടുകൊന്നു. ചൊവ്വാഴ്ചയുണ്ടായ വെടിവയ്‌പ്പിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. രണ്ട് അസം റൈഫിൾസ് സേനാംഗങ്ങൾക്കു പരുക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP