Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി-ശിവസേന ഷിൻഡെ വിഭാഗം കൂട്ടുകെട്ടിനെതിരെ ചില ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നു; പരസ്യപ്രസ്താവനയുമായി ശ്രീകാന്ത് ഷിൻഡെ

ബിജെപി-ശിവസേന ഷിൻഡെ വിഭാഗം കൂട്ടുകെട്ടിനെതിരെ ചില ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നു; പരസ്യപ്രസ്താവനയുമായി ശ്രീകാന്ത് ഷിൻഡെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്കെതിരെ പരസ്യപ്രസ്താവനയുമായി ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ എംപി. ദോംബിവില്ലി യൂണിറ്റിലെ ചില ബിജെപി നേതാക്കൾ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി ബിജെപി-ശിവസേന ഷിൻഡെ വിഭാഗം കൂട്ടുകെട്ട് തകർക്കാൻ വേണ്ടി പ്രവർത്തിക്കുകയാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

തനിക്കു പ്രത്യേകിച്ച് ആഗ്രഹമൊന്നും ഇല്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. മുന്നണി നേതൃത്വം ഏത് സ്ഥാനാർത്ഥിയെ തീരുമാനിച്ചാലും പിന്തുണ നൽകുമെന്നും ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.

ബിജെപി - ശിവ്‌സേന സഖ്യം വിപുലീകരിക്കുമെന്നും ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. 'ഒരുമിച്ചുള്ള പ്രവർത്തനം ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ എന്റെ പദവി രാജിവയ്ക്കാൻ ഞാൻ ഒരുക്കമാണ്.' ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപിയോടൊപ്പം ചേർന്നു മത്സരിക്കുമെന്ന് ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

ബിജെപിക്ക് ഒപ്പം നിന്ന് വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടുമെന്ന് ഏക്‌നാഥ് ഷിൻഡെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഏക്‌നാഥ് ഷിൻഡെ അമിത്ഷായെ കണ്ടിരുന്നു. ബിജെപിയുമായി കൈകോർത്ത് മഹാരാഷ്ട്രയെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നും ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP