Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശിൽ കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ; അകത്തായത് മുപ്പത്തിയഞ്ചുകാരിയായ രാജ് കേസർ; നിർണ്ണായകമായത് യുവതിയുടെ ഫോൺ പരിശോധന

ഉത്തർപ്രദേശിൽ കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ; അകത്തായത് മുപ്പത്തിയഞ്ചുകാരിയായ രാജ് കേസർ; നിർണ്ണായകമായത് യുവതിയുടെ ഫോൺ പരിശോധന

സ്വന്തം ലേഖകൻ

പ്രയാഗ്രാജ്: ഉത്തർപ്രദേശിൽ കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരിയായ രാജ് കേസറാണ് മരിച്ചത്. സംഭവത്തിൽ അരവിന്ദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ യമുനാപുർ കർച്ചന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

രാത്രിയാണ് അരവിന്ദ് കൊലപാതകം നടത്തിയത്. തുടർന്ന് കേസറിന്റെ മൃതദേഹം ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. മെയ്‌ 30ന് കേസറിനെ കാൺമാനില്ലെന്നു പറഞ്ഞ് കുടുംബം പരാതി നൽകിയിരുന്നു. കേസറിന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചാണ് അരവിന്ദിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ മൃതദേഹം ടാങ്കിലുണ്ടെന്നു അരവിന്ദ് പൊലീസിനോടു സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP