Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിപ്പൂരിൽ വീണ്ടും ആക്രമണം; പട്ടാള വേഷത്തിലെത്തിയ ആയുധധാരികൾ മൂന്ന് കുക്കി ഗ്രാമീണരെ വെടിവച്ചുകൊന്നു.

മണിപ്പൂരിൽ വീണ്ടും ആക്രമണം; പട്ടാള വേഷത്തിലെത്തിയ ആയുധധാരികൾ മൂന്ന് കുക്കി ഗ്രാമീണരെ വെടിവച്ചുകൊന്നു.

സ്വന്തം ലേഖകൻ

കൊൽക്കത്ത: മണിപ്പുരിൽ വീണ്ടും ആക്രമണവും കൊലപാതകവും. ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിൽ പട്ടാള വേഷത്തിലെത്തിയ മെയ്‌തെയ് ആയുധധാരികൾ മൂന്ന കുക്കി ഗ്രാമീണരെ വെടിവച്ചുകൊന്നു. പള്ളിയിൽ പ്രാർത്ഥിക്കുകയായിരുന്ന ദോമക്കോഹൊയ് എന്ന വനിത ഉൾപ്പെടെ 3 പേർ തൽക്ഷണം മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

കഴിഞ്ഞ ദിവസം പുലർച്ചെ നാലു മണിക്കാണ് അക്രമികൾ എത്തിയത്. പട്ടാളവാഹനത്തിലാണ് അക്രമികൾ എത്തിയതെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) ആരോപിച്ചു. പട്ടാളത്തിന്റെ തിരച്ചിലാണെന്നു കരുതി ഗ്രാമീണർ പുറത്തിറങ്ങി നിന്നു. ഈ സമയത്ത് യന്ത്രത്തോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

തീവ്രവാദികൾക്ക് പട്ടാളവാഹനവും വേഷവും ലഭിച്ചത് അന്വേഷിക്കണമെന്ന് കുക്കി സംഘടനകൾ ആവശ്യപ്പെട്ടു. വെടിനിർത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭ്യർത്ഥന മെയ്‌തെയ് സംഘടനകൾ പാലിക്കുന്നില്ലെന്നും ഐടിഎൽഎഫ് ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP