Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യലഹരിയിൽ നടൻ പളനിയപ്പൻ ഓടിച്ച കാർ ഇടിച്ച് അപകടം; ബൈക്കിൽ സഞ്ചരിച്ച യുവ സംവിധായകന് ദാരുണാന്ത്യം

മദ്യലഹരിയിൽ നടൻ പളനിയപ്പൻ ഓടിച്ച കാർ ഇടിച്ച് അപകടം; ബൈക്കിൽ സഞ്ചരിച്ച യുവ സംവിധായകന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. മറ്റൊരു നടനായ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയിലെ കെ കെ നഗറിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പ്രശസ്ത സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്ന മരണപ്പെട്ട ശരൺ. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരൺ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്റെ ജീവനെടുത്ത അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ശരൺ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം അപകടമുണ്ടായ സമയത്ത് മദ്യലഹരിയിലാണ് പളനിയപ്പൻ കാർ ഓടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ പളനിയപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പളനിയപ്പന്റെ വൈദ്യ പരിശോധന റിപ്പോർട്ടടക്കം പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയുണ്ടാകുക എന്നാണ് വിവരം. ശരൺ രാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP